എല്‍പി സ്‌കൂള്‍ വിദ്യാർത്ഥിനികള്‍ക്കു പീഡനം

കണ്ണൂരില്‍ എല്‍പി സ്‌കൂള്‍ വിദ്യാർത്ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു. രണ്ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ കണ്ണാടിപ്പറമ്പ് വയപ്രം സ്വദേശിയായ അധ്യാപകന്‍ രജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മാട്ടൂല്‍ പഞ്ചായത്തിസെ സര്‍ക്കാര്‍ സ്‌കൂളിലാണ് സഭവം നടന്നത്. ഒരു വര്‍ഷം മുമ്പാണ് അധ്യാപകന്‍ രണ്ടു കൂട്ടികളെ പീഡനത്തിന് ഇരയാക്കിയത്.
കുട്ടികള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അധ്യാപകന്റെ പീഡനം. സ്‌കൂളില്‍ ഈ വര്‍ഷം നടത്തിയ കൗണ്‍സിലിങാണ് കുട്ടികള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തിനു ശേഷം അധ്യാപകന്‍ രജിത്ത് ഈ സ്‌കൂളില്‍ നിന്നു സ്ഥലം മാറിപ്പോയിരുന്നു. നാറാത്ത് ചെറാക്കര എല്‍പി സ്‌കൂളിലാണ് അധ്യാപകന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
കുട്ടികളുടെ മാതാപിതാക്കള്‍ കണ്ണപുരം പോലീസില്‍ അധ്യാപകനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ ഇത് ഒതുക്കാന്‍ ശ്രമങ്ങള്‍ നടന്നു. തുടര്‍ന്നു കുട്ടികളുടെ മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ രജിത്തിനെതിരായ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കണ്ണപുരം എസ്‌ഐ ടി എ ഫിലിപ്പാണ് തുടര്‍ന്നു അധ്യാപകനെതിരേ കേസെടുത്തത്. അറസ്റ്റ് ചെയ്ത രജിത്തിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























