ധനമന്ത്രീ, പഴയ ഇസ്ലാമിക് ബാങ്കിനെ മറന്നോ?

ധനമന്ത്രി തോമസ് ഐസക് പ്രതിഭാധനനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അതേസമയം സ്വപ്നാടകനുമാണ്.
അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ അദ്ദേഹം പണം സമാഹരിക്കാന്‍ ഇസ്ലാമിക് ബാങ്കില്‍ നിന്നും വായ്പയെടുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇസ്ലാമിക് ബാങ്ക് ഉണ്ടോ ഇല്ലയോ എന്നു പോലും പലര്‍ക്കും ഇന്നുമറിയില്ല. എന്താണ് ഇസ്ലാമിക് ബാങ്ക് എന്നും അറിയില്ല. ഇസ്ലാം എന്നു കേട്ടിട്ടുള്ളതല്ലാതെ അങ്ങനെയൊരു ബാങ്ക് ഉള്ളതായി ആര്‍ക്കും തിട്ടമില്ല.
ഇപ്പോഴത്തെ കിഫ് ബി പോലെ ഐസക്കിന്റെ അച്ചുതാനന്ദന്‍ സര്‍ക്കാരിലെ അവസാന ബജറ്റിലാണ് ഇസ്ലാമിക ബാങ്ക് ആവിര്‍ഭവിച്ചത്. ഇസ്ലാമിക് ബാങ്കില്‍ നിന്നും കടമെടുത്ത് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കും എന്നായിരുന്നു വാഗ്ദാനം. അതിനു അവസരം ലഭിക്കുന്നതിനു മുമ്പേ അച്യുതാനന്ദന്റ കാലാവധി അവസാനിച്ചു. പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ ഊഴമായി.
ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നതോടെ മുഹമ്മദ് ഹനീഷ് എന്ന ഐ.എ.എസ്.ഉദ്യോഗസ്ഥനെ ഇസ്ലാമിക ബാങ്കുമായുള്ള കാര്യങ്ങള്‍ നടത്താന്‍ നിയമിച്ചു. എന്നാല്‍ അപ്പോഴും ഒന്നും നടന്നില്ല. ഇതിനിടെ നരേന്ദ്ര മോദിയില്‍ നിന്നും ലഭിച്ച ചില ഗ്രാന്റുകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ പിടിച്ചു നിന്നു.
ഐസക് വീണ്ടും ധനമന്ത്രിയായപ്പോള്‍ പഴയ ഇസ്ലാമിക് ബാങ്കിന്റെ കാര്യം പാടേ മറന്നു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ താത്പര്യം കിഫ് ബിയാണ്. ബജറ്റില്‍ ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം ആശ്രയിക്കുന്നത് കിഫ്ബിയെയാണ്. 2016-ല്‍ ഐസക് തന്റെ ബജറ്റില്‍ പ്രഖ്യാപിച്ച 20000 കോടിയുടെ കിഫ് ബിയുടെ പദ്ധതികള്‍ ഇപ്പോഴും കടലാസിലാണ്. നബാര്‍ഡ് നല്‍കിയ 4000 കോടിയുടെ മൂലധനം മാത്രമാണ് കിഫ്ബിയിലുള്ളത്. നിക്ഷേപകര്‍ക്ക് സ്വീകാര്യമായ വിധത്തില്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയാത്തതാണ് പദ്ധതി വിജയിക്കാത്തതിനള്ള കാരണം.
കേരള ബാങ്കും ഐസക്കിന്റെ ആശയമാണ്. അതും വെള്ളത്തിലൊഴുകിയ പദ്ധതിയാണ്.
https://www.facebook.com/Malayalivartha























