നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെത്തി

കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയാകുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെടുത്തതായി റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ കൈവശത്ത് നിന്നാണ് മെമ്മറി കാര്‍ഡ് പോലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി ഒളിവില്‍ പോകുന്നതിന് മുന്‍പാണ് ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ കൈവശം നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാതെ വലയുകയായിരുന്നു പോലീസ്. നടിയെ ആക്രമിച്ചതും അത് വീഡിയോയില്‍ പകര്‍ത്തിയതും എല്ലാം സുനി ഒറ്റയ്ക്കാണ് ചെയ്തത് എന്ന് സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രൂരമായ ആക്രമണമാണ് നടിയ്ക്ക് നേരെ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയും ചെയ്തു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha























