മി.ജോയി മാത്യു നിങ്ങളുടെ കൂട്ടത്തിലുള്ള പ്രമുഖരെ വന്ധ്യംകരിച്ചാലും 'ആര്‍ത്തി' തീരില്ലല്ലോ; കടുത്ത ഭാഷയില്‍ പ്രതികരിച്ച് വൈദികന്‍

കണ്ണൂര്‍ കൊട്ടിയൂരില്‍ 16 വയസുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസില്‍ നടനും സംവിധായകനുമായ ജോയ് മാത്യൂ നടത്തിയ പ്രതികരണത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് വൈദികന്‍. സാത്താന്റെ പ്രതികരണത്തില്‍ പെടാതിരിക്കാന്‍ വികാരികളെ വന്ധ്യംകരിച്ചൂടേയെന്നായിരുന്നു് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യുവിന്റെ ചോദ്യം. ഈ ചോദ്യത്തിന് മറുപടിയായിട്ടാണ് ടോണി ചീരംകുഴിയില്‍ എന്ന വൈദികന്റെ പ്രതികരണം. കൊട്ടിയൂരില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും അറിയിക്കണ്ട ഇടങ്ങളില്‍ അറിയിക്കാനുള്ള ആര്‍ജ്ജവം ഞങ്ങൾക്കുണ്ടെന്നും അത് അറിയിച്ചിട്ടും ഉണ്ട് എന്നും വൈദികന്‍ പറയുന്നു.
എന്നാല്‍ വന്ധ്യംകരിക്കലാണു പ്രതിവിധി എങ്കില്‍ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലാണെന്നും വൈദികന്‍ പ്രതികരിക്കുന്നു. സമകാലിക സംഭവങ്ങള്‍ അങ്ങേയ്ക്കും അറിവുണ്ടല്ലൊ,ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും വന്ധ്യംകരണം അവിടെ തുടങ്ങണമെന്നും പ്രമുഖനെ കുറിച്ച് താങ്കളുടെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ വൈദികന്‍ ജോയ്മാത്യുവിനോട് ചോദിക്കുന്നു.
മി.ജോയ് മാത്യു... വൈദികരെ മുഴുവന്‍ വന്ധ്യംകരിക്കണം എന്നു അങ്ങു അഭിപ്രായപ്പെട്ടതായി കേട്ടു...ഞങ്ങളുടെ മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ വേദനയുളവാക്കുന്നതും വിശ്വാസഗണത്തിനു അവമതിപ്പും ഉണ്ടാക്കി എന്നുള്ളതും സത്യം.. അതില്‍ക്കൂടുതല്‍ വേദനയുണ്ടു വൈദിക ഗണത്തിനു..മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.എണ്ണിപ്പറഞ്ഞാല്‍ ഒരു 20 പേരുകള്‍.. അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളില്‍ പ്രതികളായ വൈദികരുടെ ഏണ്ണം.. കേരളത്തില്‍.. അത്രയും എണ്ണം ഗുരുതരം അല്ല എന്നല്ല പറഞ്ഞു വരുന്നതു..
എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികന്‍ ചെയ്ത തെമ്മാടിതരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാന്‍ കഴിയില്ല..
നിങ്ങള്‍ എന്താണു കരുതിയതു മി.ജോയി മാത്യു ഇത്തരം പ്രശ്‌നങ്ങളില്‍ അമര്‍ഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ..അറിയിക്കണ്ട ഇടങ്ങളില്‍ അറിയിക്കാനുള്ള ആര്‍ജ്ജവം ഞങ്ങള്‍ക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു..തീരുമാനങ്ങള്‍ അധികാരികളുടെ വിവേചനം ആണു.. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കില്‍ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലാണു.. സമകാലിക സംഭവങ്ങള്‍ അങ്ങേയ്ക്കും അറിവുണ്ടല്ലൊ..ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും.. വന്ധ്യംകരണം അവിടെ തുടങ്ങണം.. വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും.. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആര്‍ത്തി..അത്രയ്ക്കു പ്രമുഖര്‍ അല്ലെ...
മി.ജോയ് മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാന്‍ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു.. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ.. വികാരി എന്ന വാക്കില്‍ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികള്‍ക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ടു.. സിനിമയില്‍ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങള്‍.. പട്ടിണിയുള്ള മനുഷ്യര്‍ക്കിടയില്‍ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും.. അവര്‍ക്കു പേണ്ണിനെക്കുറിച്ചി പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാന്‍ പോലും നേരമില്ല.. മയക്കു മരുന്നിന്റെയും പെണ്‍ വിഷയ്ങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല നടന്‍ ശ്രീനിവാസനാ...
അപ്പോള്‍ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ടു... എന്തായാലും മി.ജോയി മാത്യു മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖന്‍ എന്നല്ല കെട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു... റിമാന്റും ചെയ്തു.. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ സൂത്രധാരനായ പ്രമുഖന്‍ എവിടെ.?.. ജോയി മാത്യു സാര്‍.?
ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ് അല്ല..ഒരു തെറ്റുകാരന്റെയും കൂടെ നില്‍ക്കാന്‍ കഴിയില്ല.. പക്ഷെ അതില്‍ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീര്‍ക്കരുതു... അങ്ങനെയെങ്കില്‍ ഒരു വര്‍ഷം പതിനായിരത്തിനു മുകളില്‍ പീഡനങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാല്‍.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാര്‍. വൈദികനാകുമ്പോള്‍ ലൈംഗീകത ആവശ്യം ഇല്ലെങ്കില്‍ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിര്‍ത്തിക്കഴിഞ്ഞാല്‍ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..
https://www.facebook.com/Malayalivartha























