ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റ് വിടുന്നു

ചീഫ് സെക്രട്ടറി അവധിയില്‍ പ്രവേശിക്കും. ഏതാനും ദിവസങ്ങള്‍ക്കകം അവധിയില്‍ പ്രവേശിക്കുമെന്നാണ് സൂചന. സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളാണ് കാരണം.
വി.എസ് സര്‍ക്കാരിന്റെ കാലത്തു ചീഫ് സെക്രട്ടറിയായിരുന്ന ലിസി ജേക്കബ് സമാനമായ രീതിയില്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നവര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും സമാനമായ സാഹചര്യത്തിലാണ് സര്‍വീസ് വിടുന്നത്. ഏതാനും മാസങ്ങള്‍ കൂടിയുണ്ട് അദ്ദേഹത്തിനു സര്‍വീസില്‍ നിന്നും വിരമിക്കാന്‍.
പിണറായി വിജയന്‍ അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്നു വിജയാനന്ദ്. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസുമായി ഐ.എ.എസുകാര്‍ തെറ്റിയതോടെ ഐ.എ.എസുകാരനായ വിജയാനന്ദും സര്‍ക്കാരും തമ്മിലുള്ള ബന്ധം ഉലഞ്ഞു. സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്കൊപ്പം നിലകൊള്ളാനാണ് ചീഫ് സെക്രട്ടറി ശ്രമിച്ചത്. ഇത് മുഖ്യമന്ത്രിയുടെ നീരസത്തിനു കാരണമായി. അതോടെ വിജയാനന്ദും സര്‍ക്കാരും തെറ്റി.
ജേക്കബ് തോമസിനെ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ വാദം അംഗീകരിക്കപ്പെട്ടില്ല. മുഖ്യമന്ത്രി അതിനെ പരസ്യമായി തള്ളി. ഇതിനിടെ ഐ.എ.എസുകാരുടെ യോഗം ധന സെക്രട്ടറി വിളിച്ചു ചേര്‍ത്തു. ഇക്കാരും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചില്ല. ഇതും മുഖ്യനും ചീഫും തമ്മിലുള്ള അകല്‍ച്ചക്ക് കാരണമായി.
നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാവും. ആള് മാറും എന്നല്ലാതെ ഭരണ തലത്തില്‍ എന്തെങ്കിലും കാതലായ മാറ്റത്തിന് സാധ്യതയില്ല
എം.വി.ജയരാജനെ പിണറായി തന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് ഇക്കാര്യം മുന്നില്‍ കണ്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ ജയരാജന്റെ വരവോടെ കഴിയുമെന്ന് പിണറായി വിശ്വസിക്കുന്നു. അതോ അതും വിവാദത്തില്‍ കലാശിക്കുമോ എന്നും തിട്ടമില്ല.
വിജയാനന്ദ് വിവാദങ്ങള്‍ക്ക് നില്‍ക്കാതെയാവും അവധിയെടുക്കുന്നത്. എങ്കിലും ഇടതു സഹയാത്രികനായ ചീഫ് സെക്രട്ടറിയുടെ യാത്ര പറച്ചില്‍ സര്‍ക്കാരിനു അത്രത്തോളം സുഗമമായിരിക്കുകയില്ല. നളിനി നെറ്റോ ചീഫ് സെക്രട്ടറിയാവുന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനം ഒഴിയും.
https://www.facebook.com/Malayalivartha
























