മോഹന്‍ലാലിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാന്‍ കോടതി

നടന്‍ മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത യുവാവിനെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. കുന്നംകുളം പെരുമ്പിലാവ് സ്വദേശി നഫീസിന എതിരേയാണു നടപടി. ആന്റണി പെരുമ്പാവൂരിന്റെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായിരുന്നു സംസാരം . മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഇതര സംസ്ഥാനക്കാര്‍ക്കു വേണ്ടി പെണ്‍വാണിഭ കേന്ദ്രം നടത്തുന്നുവെന്നും മറ്റുമാണ് ഇയാള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. തന്റെ വാദം തെറ്റെന്നു തെളിയിച്ചാല്‍ അഞ്ച് കോടിയുടെ സ്വത്ത് എഴുതി നല്‍കാമെന്നു വെല്ലുവിളിയും മുഴക്കി. പോലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെയാണ് മാനസിക വിഭ്രാന്തിയുള്ളതായി അറിയിച്ച് വീട്ടുകാര്‍ രംഗത്തെത്തിയത്.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയെങ്കിലും നഫീസിനു മാനസിക വിഭ്രാന്തിയുണ്ടെന്നു കണ്ടെത്തിയതോടെ കായംകുളം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കു മാറ്റാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























