ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ ഇരിപ്പു സമരവും ചുംബന സമരവും ഒരുങ്ങുന്നു...

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടപ്പാതയില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകള്‍ രംഗത്ത്. ഇരു സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മറൈന്‍ഡ്രൈവില്‍ 'സ്‌നേഹ ഇരിപ്പുസമരം' നടത്തും. രാവിലെ പത്തിനാണ് ഇരിപ്പുസമരം. നേരത്തെ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം നടത്തിയ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്ന് വൈകിട്ട്. ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ ചുംബന സമരമാരുങ്ങുന്നു. മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്നു യുവതി യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ കൊണ്ട് ആക്രമിക്കുകയും തെറി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനെതിരെയാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒത്ത് കൂടുന്നത് .
നേരത്തെ ചുംബന സമരം കേരളത്തില്‍ അരങ്ങേറിയത് ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സദാചാരവാദികള്‍ക്കെതിരെയായിരുന്നു അന്നും ചുംബന സമരം അരങ്ങേറിയത്. കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നതിനെതിരെ ഒരു സംഘമാളുകള്‍ ഹോട്ടലുകള്‍ അടിച്ച് തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കേരളം ആദ്യമായി ചുംബന സമരത്തിന് സാക്ഷിയായത്.
അതേസമയം ചുംബന സമരത്തെ ശക്തമായി എതിര്‍ത്തിരുന്ന പിണറായി വിജയന്‍ ഇന്ന് മുഖ്യമന്ത്രിയാണ്. അത് കൊണ്ട് തന്നെ സമരക്കാരെ പോലീസിനെ വെച്ച് അദ്ദേഹം അടിച്ചോടിക്കുമോ എന്ന ആശങ്ക സമരക്കാര്‍ക്കുണ്ട്. സമരത്തിനെതിരെ പോരാടാന്‍ ശിവസേനയും തീരുമാനിച്ചാല്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ വ്യാഴാഴ്ച സംഘര്‍ഷമുണ്ടാകും.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടപ്പാതയില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകള്‍ രംഗത്ത്. ഇരു സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് മറൈന്‍ഡ്രൈവില്‍ 'സ്‌നേഹ ഇരിപ്പുസമരം' നടത്തും. രാവിലെ പത്തിനാണ് ഇരിപ്പുസമരം. നേരത്തെ സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം നടത്തിയ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്ന് വൈകിട്ട്.
https://www.facebook.com/Malayalivartha


























