ആ ബാഗിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്റെ ജീവിതമാണ്, നശിപ്പിച്ചു കളയരുതേ... പ്ലീസ് ആധാര്‍ കാര്‍ഡ് തിരിച്ചു തന്ന കള്ളനോട് വിദ്യാര്‍ത്ഥിനി

മോഷ്ടിക്കപ്പെട്ട ബാഗിലെ ആധാര്‍ കാര്‍ഡ് കള്ളന്‍ തിരിച്ചയച്ചു കൊടുത്തു. എന്നാല്‍ തന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളനോട് വിദ്യാര്‍ത്ഥിനിക്ക് ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ആ ബാഗിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്റെ ജീവിതമാണ്. നശിപ്പിച്ചു കളയരുതേ.. പ്ലീസ്.' അതും കൂടി എനിക്കു തിരിച്ചുതരൂ.
പത്തനംതിട്ട പന്തളം മണ്ണില്‍പറമ്പില്‍ സ്വദേശിയായ വിദ്യാര്‍ഥിനി ഒരാഴ്ച മുന്‍പു തൃശൂരില്‍ പ്രവേശനപരീക്ഷാ പരിശീലനത്തിനെത്തിയപ്പോഴാണ് കൈയ്യിലുണ്ടായിരുന്ന ബാഗ് നഷ്ടപ്പെട്ടത്. പത്താം ക്ലാസ് -പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ് ബുക്ക് ബാങ്ക് പാസ്ബുക്ക്, വസ്ത്രങ്ങള്‍, പണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
വളരെയധികം വിഷമിച്ചിരുന്ന സന്ദര്‍ഭത്തിലാണ് രണ്ടുദിവസം മുന്‍പ് സ്വന്തം വിലാസത്തില്‍ ആധാര്‍ കാര്‍ഡ് തിരിച്ചുകിട്ടി. സര്‍ട്ടിഫിക്കറ്റുകള്‍ കൂടി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥിനി. ബാഗ് നഷ്ടപ്പെട്ടതായി ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























