ശിവസേനയുടെ ഗുണ്ടായിസം: പൊലീസിന്റേത് ഗുരുതരവീഴ്ചയെന്ന് മുഖ്യമന്ത്രി

ശിവസേനയുടെ ഗുണ്ടായിസം അനുവദിച്ചത് പൊലീസിന്റേത് ഗുരുതരവീഴ്ചയെന്ന് മുഖ്യമന്ത്രി. സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചു പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ശിവസേനയെ തടഞ്ഞില്ല. സഭയില്‍ പ്രതിപക്ഷബഹളം. ശിവസേനയുടെ ചൂരലിന് മുന്നില്‍ പൊലീസിന്റെ ലാത്തി പൊങ്ങാത്തതെന്തെന്ന് പ്രതിപക്ഷം ചോദിച്ചു. കൊച്ചി മറൈന്‍ െ്രെഡവില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ചൂരലിനടിച്ചു വിരട്ടിയോടിച്ച സംഭവത്തില്‍ ആറു ശിവസേനാ പ്രവര്‍ത്തകരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു .ടി. ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്ന് സെന്‍ട്രല്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു. മറൈന്‍ ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്ന ബാനറുമായെത്തി ഇരുപതോളം ശിവസേനാ പ്രവര്‍ത്തകരാണു മറൈന്‍ഡ്രൈവ് നടപ്പാതയില്‍ സദാചാര ഗൂണ്ടായിസം നടത്തിയത്. കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും ചൂരല്‍ ചുഴറ്റിയും യുവതീ–യുവാക്കളെ വിരട്ടിയോടിച്ചത് സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ്. എന്നാല്‍ പൊലീസ് ഇടപെട്ടില്ല. മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. കയ്യില്‍ ചൂരലും പിടിച്ചു പ്രകടനം വരുന്നതു കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല.
മറൈന്‍ഡ്രൈവില്‍ പൊലീസ് നോക്കിനില്‍ക്കെ യുവതിയുവാക്കളെ ശിവസേനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. സെന്‍ട്രല്‍ സ്‌റ്റേഷനിലെ എട്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരെ സ്ഥലം മാറ്റുകയും ചെയ്തു. കേസില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായി. ശിവസേനയുടെ അതിക്രമം തടയുന്നതില്‍ വീഴ്ചവരുത്തിയതിനാണ് എറണാകുളം സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെ സസ്‌പെണ്ട് ചെയ്തത്. എട്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരെ എ.ആര്‍!.ക്യാംപിലേക്ക് സ്ഥലംമാറ്റി. സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. ശിവസേന പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു.യുവതി യുവാക്കളെ ശിവസേനക്കാര്‍ കായികമായി നേരിട്ടപ്പോള്‍ പൊലീസ് ഇടപെട്ടില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും പ്രകടനത്തില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കെതിരെയും ജാമ്യാമില്ലാ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീയുവാക്കളെ പൊലീസ് നോക്കിനില്‍ക്കെ ഇന്നലെയാണ് ശിവസേനക്കാര്‍ ചൂരലിനടിച്ചു വിരട്ടിയോടിച്ചത്.
https://www.facebook.com/Malayalivartha


























