വീണ്ടും പീഡനം: വാളയാറില്‍ മറ്റൊരു യുവതികൂടി ബലാത്സംഗത്തിനിരയായി

വാളയാറില്‍ മറ്റൊരു യുവതി കൂടി ബലാത്സംഗത്തിനിരയായി. വിഷംകഴിച്ച് അവശനിലയിലായ 20 വയസുകാരി തിങ്കളാഴ്ച മരിച്ചിരുന്നു. യുവതി ബലാത്സംഗത്തിനിരയായിതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അയല്‍വാസി രതീഷ് അറസ്റ്റിലായി.
കേരളത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന അരക്ഷിതാവസ്ഥയെച്ചൊല്ലി രാജ്യാന്തര വനിതാദിനത്തില്‍ നിയമസഭയും പ്രക്ഷുബ്ധമായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചു ആശങ്കയും രേഖപ്പെടുത്തി..
സമൂഹ മധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കുറച്ച് പീഡനകേസ്സുകളിലേക്ക്;
വയനാട്ടില്‍ അനാഥാലയത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസ്, കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികന്‍ വിദേശത്തേക്കു രക്ഷപ്പെടാന്‍ ശ്രെമിച്ച കേസ്, വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസ്, പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെയും ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെയും അറസ്റ്റു ചെയ്ത കേസ്, ആലുവയില്‍ മൂന്നും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്, കൊടുങ്ങല്ലൂരില്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്, വിദ്യാര്‍ത്ഥികള്‍ക്കു മിഠായി വാങ്ങി നല്‍കി രണ്ടു വര്‍ഷമായി പീഡിപിച്ച കേസ്, ഇങ്ങനെ തുടരുന്നു 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന അറിയപ്പെടുന്ന കേരളത്തിലെ പീഡന കഥകള്‍... എന്നാല്‍ ഇതിലൊന്നും ഒതുങ്ങുന്നില്ല എന്നുള്ളതാണ് വാസ്തവം... ഇതൊക്കെ പീഡനകഥകളില്‍ വളരെ ചുരുക്കം ചില കേസ്സുകള്‍ മാത്രം... എത്രയോ കേസുകള്‍ പുറംലോകം അറിയാതെപോകുന്നുണ്ടാകാം... നമ്മുടെ കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് ഈ കേരളത്തില്‍... ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ... സ്‌കൂള്‍ തലത്തില്‍ ബോധവത്കരണപരിപാടികള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും. ഇതിനിടെയിലും പീഡന വാര്‍ത്തകള്‍ തന്നെയാണ് ഉയര്‍ന്ന് കേള്‍ക്കുന്നതും...
ബാലപീഡനവും ലൈംഗികാതിക്രമങ്ങളും അരങ്ങുവാഴുമ്പോഴും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംസ്ഥാന ബാലവകാശ കമ്മിഷനില്‍ നിലവില്‍ അംഗങ്ങളില്ല. കഴിഞ്ഞ ജനുവരി എട്ടിനു കാലവധി അവസാനിച്ച കമ്മിഷന്‍ അംഗങ്ങള്‍ക്കു പകരംവയ്‌ക്കേണ്ട പുതിയ നിയമനങ്ങളാണു വൈകുന്നത്. ചെയര്‍പഴ്‌സണുകീഴില്‍ ആറ് അംഗങ്ങളുടെ നേതൃത്വത്തിലാണു സംസ്ഥാന ബാലവകാശ കമ്മിഷന്റെ പ്രവര്‍ത്തനം. നിലവില്‍ ചെയര്‍പഴ്‌സണ്‍ ശോഭാ കോശി മാത്രമാണു കമ്മിഷനിലുള്ളത്. അതോടൊപ്പംതന്നെ പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്കു സംരക്ഷണം നല്‍കേണ്ട ശിശുക്ഷേമ സമിതി ചെയര്‍മാന്‍ വരെ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ടതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിവിധ പരാതികള്‍ ഉയര്‍ന്നതും മേഖലയിലെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വയനാട്, മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍മാരെയാണു നിയമലംഘനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കിയത്. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രനിയമങ്ങളുടെ നിരീക്ഷണ ചുമതലയുള്ള ബാലവകാശ കമ്മിഷനിലെ അംഗങ്ങളുടെ നിയമനം ഉടന്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മൂന്നു വര്‍ഷം കാലാവധിയില്‍ നിയമിക്കപ്പെടുന്ന കമ്മിഷന്‍ അംഗങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ തവണ ദേശീയതലത്തില്‍തന്നെ പ്രശംസപിടിച്ചുപറ്റിയിരുന്നു. കമ്മിഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയിരുന്ന പ്രത്യേക സിറ്റിങ്ങുകളും നിലവില്‍ അവസാനിച്ചു. രണ്ടും മൂന്നും ജില്ലകളുടെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനായി ഓരോ അംഗങ്ങളേയും കമ്മിഷന്‍ ചുമതലപ്പെടുത്തിയിരുന്നു. അംഗങ്ങളുടെ നേതൃത്വത്തില്‍ മാസത്തില്‍ അതാതു ജില്ലകളില്‍ സിറ്റിങ് നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും നടപടികളെടുക്കുകയും ചെയ്ല്‍ പയതിവായിരുന്നു. ഇതും നിലവില്‍ നടക്കുന്നില്ല.
ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ സംരക്ഷണ നിയമം(പോക്‌സോ), കുട്ടികളുടെ സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശ നിയമം, ബാലനീതി നിയമം എന്നീ മൂന്നുകേന്ദ്രനിയമങ്ങളുടെ നിരീക്ഷണ ചുമതലയാണു ബാലാവകാശ കമ്മിഷനുള്ളത്. കമ്മിഷന്‍ അംഗങ്ങളില്‍ രണ്ട് സീറ്റ് സ്ത്രീസംവരണമാണ്. രണ്ടുതവണ ഒരാള്‍ക്ക് കമ്മിഷനില്‍ അംഗമാകാന്‍ സാധിക്കും. നിലവില്‍ അംഗങ്ങള്‍ക്കു വേണ്ടിയുള്ള അഭിമുഖം കഴിഞ്ഞെങ്കിലും നിയമനം വൈകുന്നു.
https://www.facebook.com/Malayalivartha


























