ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. ആറന്‍മുള കിടങ്ങൂര്‍ പുല്ലാട്ട്പറയില്‍ വീട്ടില്‍ അശ്വിന്‍ അലക്‌സാണ്ടര്‍ (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അശ്വിന്‍.
വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് അശ്വിന്‍ കുഴഞ്ഞ് വീണതെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ചാക്കയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരനായിരുന്നു അശ്വിന്‍.
വലിയതുറ പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്.
https://www.facebook.com/Malayalivartha


























