വാളയാര്‍ പീഡന കേസൊതുക്കിയത് രാഷ്ട്രീയ ഇടപെടലില്‍; പ്രതി മധു ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകന്‍...

വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരിമാരുടെ പീഡനകേസില്‍ , മൂത്ത സഹോദരി ഹൃതികയുടെ മരണവുമായി ബന്ധപ്പെട്ട് പരാതിയുയര്‍ന്ന മധുവിനെ അന്ന് രക്ഷിച്ചത് സി. പി. എം.
സജീവ ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകനായ മധുവിനെ രക്ഷപെടുത്തിയത് പോലീസ് രാഷ്ട്രീയ ബന്ധം. നിരാംലമ്പരയായ ഭാഗ്യലക്ഷ്മി പലവട്ടം പോലീസിനോട് പരാതി പറഞ്ഞു. നാട്ടുകാരോടൊക്കെ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടു. അമ്മയുടെ നിസ്സഹായതയില്‍ നീറിക്കഴിഞ്ഞിരുന്ന ഇളയ കുഞ്ഞിനെയും നരാധമന്മാര്‍ പീഡിപ്പിച്ചു.
മൂത്ത പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്വേഷണച്ചുമതല കസബ സിഐയ്ക്കു നല്‍കുകയും വനിതാ എഎസ്പിയെ മേല്‍നോട്ടച്ചുമതല ഏല്‍പിക്കുകയും ചെയ്തു. അതേസമയം, എസ്‌ഐയെ മാറ്റിയതല്ലെന്നും സിഐ കേസ് ഏറ്റെടുത്തപ്പോള്‍ ഇദ്ദേഹം അന്വേഷണച്ചുമതലയില്‍ നിന്നു സ്വാഭാവികമായി മാറിയതാണെന്നുമാണു പൊലീസിന്റെ വിശദീകരണം.
ഇളയ കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ ഇടുക്കി മൂന്നാര്‍ സ്വദേശി, കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും കല്ലന്‍കാട് സ്വദേശികളുമായ രണ്ടു പേര്‍, ചേര്‍ത്തല സ്വദേശിയായ അയല്‍വാസി എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റു ചിലര്‍ നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലുള്ള ഒരാള്‍ എട്ടു വര്‍ഷത്തോളമായി ഈ കുടുംബത്തോടൊപ്പമാണു താമസം. ശെല്‍വപുരത്ത് ഇവര്‍ താമസിക്കുന്ന ഒറ്റമുറി വീടിനോടു ചേര്‍ന്നു നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് ഇയാള്‍ ഉറങ്ങിയിരുന്നത്. ചേര്‍ത്തല സ്വദേശി ഭാര്യവീടായ ഗണേശപുരത്താണു മുന്‍പു താമസിച്ചിരുന്നത്. മൂന്നു മാസം മുന്‍പാണു ശെല്‍വപുരത്തേക്കു മാറിയത്. ഇവരെല്ലാവരും കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം പണിക്കു പോയിരുന്നവരാണെന്നും പൊലീസ് പറയുന്നു.
മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടു പേര്‍ ഇവിടെ നിന്നു പോയിരുന്നതായി ഇളയ കുട്ടി മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ മൊഴിയില്‍ നിന്നു ലഭിച്ച രൂപസാദൃശ്യം കണക്കിലെടുത്താണു കല്ലന്‍കാട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. കസ്റ്റഡിയിലെടുത്തവരെ വിവിധ സ്‌റ്റേഷനുകളിലായി ചോദ്യം ചെയ്തു വരികയാണ്.
ജനുവരി പതിമൂന്നിന് മൂത്തകുട്ടിയുടെ മരണത്തിനുശേഷം ബന്ധുവായ ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതാണ്. എന്നാല്‍ പ്രാദേശിക സിപിഎം നേതാക്കളുടെ ഇടപെടലില്‍ വിട്ടയച്ചെന്നാണ് ആക്ഷേപം. സംഭവം തികച്ചും കുടുംബപരമാണെന്നും ഇതില്‍ രാഷ്ട്രീയമില്ലന്നും കേസില്‍ ഇടപ്പെട്ടിട്ടില്ലെന്നും സി. പി.എം. നേതാക്കള്‍ പറയുന്നു. എന്നാല്‍ കസ്റ്റഡിയിലുളള ഒരാള്‍ ജില്ലയിലെ ഡിവൈഎഫ് ഐ നേതാവിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
എന്റെ മകളെ അവന്‍ പിച്ചിച്ചീന്തുന്നത് നേരിട്ടു കണ്ടു... നടിക്ക് വേണ്ടി കേരള പോലീസ് പരക്കം പാഞ്ഞപ്പോള്‍ ഈ അമ്മയുടെ നിലവിളി ആരും കേട്ടില്ല http://www.malayalivartha.com/special/special/54107
https://www.facebook.com/Malayalivartha


























