കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്ത് നിന്നും സുധീരന്‍ പടിയിറങ്ങാനുള്ള ഒടുവിലത്തെ കാരണം കെ.സി ജോസഫോ..?

കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്ത് നിന്നും സുധീരന്‍ പടിയിറങ്ങാനുള്ള ഒടുവിലത്തെ കാരണം കെ.സി ജോസഫ്. ജി.കാര്‍ത്തികേയന്‍ കെ.പി.സി.സി അധ്യക്ഷന്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് തുടര്‍ഭരണം ലഭിക്കുമായിരുന്നു എന്നാണ് കെ.സി.ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. സുധീരന്‍ കെ.പി.സി.സി അധ്യക്ഷനായതാണ് പാര്‍ട്ടിയുടെ പരാജയത്തിനു കാരണമെന്നാണ് ഇതിനര്‍ത്ഥം. കാര്‍ത്തികേയന്‍ അനുസ്മരണത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു പരാമര്‍ശം. ഇത് സുധീരനെ പ്രകോപിപ്പിച്ചിരുന്നു.
താന്‍ കെ.പി.സി.സി. അധ്യക്ഷനായിരിക്കുന്നതിനോട് ആര്‍ക്കും താത്പര്യമില്ലെന്ന കാര്യം ആരെക്കാളധികം അറിയാവുന്നത് സുധീരനു തന്നെയാണ്. ഒരു ഗ്രൂപ്പിന്റെയും പിന്തുണ സുധീരനില്ല. ആകെയുണ്ടായിരുന്ന റ്റി.എന്‍.പ്രതാപന്‍,എം.എല്‍.എ പോലുമായില്ല.
ഉമ്മന്‍ ചാണ്ടി വിഭാഗത്തിന് തന്നോടുള്ളത് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമാണെന്ന് സുധീരനറിയാം.കെ .സി യുടെ പ്രസ്താവനയില്‍ തെളിഞ്ഞതും അതാണ്.
കോണ്‍ഗ്രസിലെ വിളക്കാണ് അണഞ്ഞത്. സുധീരന്‍ പാര്‍ട്ടി അധ്യക്ഷനായതോടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണര്‍വും ഉന്‍മേഷവും ഉണ്ടായത്.2013-14 കാലത്ത് സോളാര്‍ കത്തി നില്‍ക്കുമ്പോഴാണ് സുധീരന്‍ പ്രസിഡന്റായത്. വിപ്ലവകരമായ മാറ്റം എന്ന നിലയിലാണ് രാഹുല്‍ ഗാന്ധി സുധീരനെ രംഗത്തിറക്കിയത്. ഭരണത്തിന്റെ അച്ചുതണ്ട് സുധീരനില്‍ നിക്ഷിപ്തമായി. ബാര്‍ കേസ് ഉണ്ടായത് സുധീരന്‍ കാരണമാണെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ഏതായാലും ബാറുകള്‍ക്ക് താഴു വീണു.
നിയമസഭാ തെരഞ്ഞടുപ്പ് വന്നതോടെ സുധീരന്‍ കൂടുതല്‍ ശക്തനായി. കെ ബാബുവിന് സീറ്റ് നല്‍കരുതെന്ന് പിടിവാശി പിടിച്ചു. ഏതായാലും ബാബു തോറ്റു. സുധീരന്റെ പിടിവാശി കാരണമാണ് ഭരണം കിട്ടാത്തതെന്ന് ഉമ്മന്‍ ചാണ്ടിയും കൂട്ടരും പറഞ്ഞു പരത്തി.
പിന്നീട് പുന സംഘടനയുടെ പേരിലായി തര്‍ക്കം. എന്നാല്‍ ഡി.സി സി.പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പില്‍ എ ഗ്രുപ്പിനു തിരിച്ചടി കിട്ടി. അതോടെ സുധീരന്‍ വീണ്ടും ശക്തനായി.
സുധീരനോട് രാജി വയ്ക്കാന്‍ ആരും ആവശ്യപ്പെട്ടില്ല. സ്ഥാനം ഒരു പ്രശ്‌നമേയല്ലെന്ന സൂചനയാണ് ആന്റണിയുടെ വഴി തെരഞ്ഞടുത്ത സുധീരന്‍ നല്‍കുന്നത്.
അപ്രതീക്ഷിതവും അവിശ്വസനീയവുമാണ് സുധീരന്റെ രാജിയെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഉപദ്ധ്യക്ഷന്‍ വി.ഡി സതീഷന്‍ പ്രതികരിച്ചത്. പലനേതാക്കളും ഇന്ദിരഭവനിലേക്ക് ഒഴുകുകയാണ്. സുധീരന്‍ രാജിവച്ചതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള വി.എം സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചു. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നഷ്ടമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
സുധീരന്റെ രാജി തികച്ചും അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. താന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്നതിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് അപ്രതീക്ഷിതമായാണ് അദ്ദേഹം ഫോണിലൂടെ തന്നോട് രാജി തീരുമാനം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല തന്നെ വിളിക്കുമ്പോഴാണ് സുധീരന്റെ രാജിക്കാര്യം താന്‍ അറിഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരത്തിലൊരു സൂചന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഔദ്യോഗിക സ്ഥാനത്തേക്ക് വരില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സുധീരന്റെ അനാരോഗ്യമാണോ പാര്‍ട്ടിയുടെ അനാരോഗ്യമാണോ രാജിക്ക് പിന്നിലെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം തുടരുന്നു.
https://www.facebook.com/Malayalivartha


























