പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍

പാലക്കാട് പൂരത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയെ കുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടില്‍ പ്രശാന്ത് (30), പാലപ്പുറം വടക്കത്ത് വീട്ടില്‍ അജേഷ് (32) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരുക്കേറ്റ സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ് (31), പാലപ്പുറം പൂവത്തിങ്ങല്‍ പ്രശാന്ത് (38) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. പാലപ്പുറം സ്റ്റാലിന്‍സ് പൂരാഘോഷകമ്മിറ്റിയുടെ വേലയില്‍ പങ്കെടുത്തവരെയാണ് ഇവര്‍ കുത്തിയത്. പ്രശാന്തിന്റെ മുതുകില്‍ മൂന്ന് കുത്താണ് ഏറ്റത്. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കണ്ടാലറിയുന്ന 11 ഓളം പേര്‍ക്കതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























