പൊങ്കാല നേര്‍ന്നവര്‍ക്ക് ആശ്വാസം... സുധീരന്‍ പോയതോടെ കോണ്‍ഗ്രസില്‍ സമാധാനം; സിപിഎം കാത്തിരിക്കുന്നതും ഇതുപോലെ; വി.എസ്. വിടുന്ന മട്ടില്ല

വി.എം.സുധീരന്‍ എന്ന ശല്യക്കാരനായ വ്യവഹാരിയെ ഒഴിവാക്കിയ ആശ്വാസത്തില്‍ എ, ഐ ഗ്രൂപ്പുകാര്‍ കഴിയുമ്പോള്‍ വി.എസ്.അച്യുതാനന്ദനെന്ന ശല്യക്കാരനായ വ്യവഹാരിയെ എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയിലാണ് സി.പി.എം.
നിയമസഭയില്‍ സദാചാര പോലീസിനെ കൂട്ടുപിടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോഴാണ് ഭരണപക്ഷത്തിലെ മുതിര്‍ന്ന നേതാവായ വിഎസ് വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെത്തിയത്. മരിച്ച പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്ന് വി എസ് പറഞ്ഞു വച്ചു. പോലീസ് എന്നാല്‍ കേരളത്തില്‍ ആദ്യന്തര മന്ത്രി പിണറായി വിജയനാണ്.
പിണറായിക്കെതിരെ തരം കിട്ടുമ്പോഴൊക്കെ കൊട്ടാറുള്ള വി.എസിന്റെ പ്രസ്താവന ഭരണപക്ഷത്തിന് വലിയ അടിയായി. പ്രതിപക്ഷം പറയുന്നതും വിഎസ് പറഞ്ഞതും ഒരേ കാര്യമാണെന്ന മട്ടിലെത്തി കാര്യങ്ങള്‍.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഇപ്പോള്‍ വിഎസ് പ്രവര്‍ത്തിക്കുന്നതു പോലെയാണ് വിഎം സുധീരന്‍ പ്രവര്‍ത്തിച്ചിരുന്നത്. സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് പല തീരുമാനങ്ങളും മാറ്റേണ്ടി വന്നു. എന്നാല്‍ പിണറായി തന്റെ തീരുമാനങ്ങളൊന്നും തിരുത്തില്ല. വരുന്നത് വരുന്നിടത്ത് കാണാം എന്നാണ് പിണറായിയുടെ നിലപാട്.
വിഎസ് വാളയാറിലെ വീട് സന്ദര്‍ശിച്ചതില്‍ പാര്‍ട്ടി തലത്തില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന വിഎസ് ഭരണനേതാക്കളുടെ വാദം കണക്കിലെടുക്കില്ല. വാളയാറില്‍ പോകരുതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചിലര്‍ വി എസിനോട് പറഞ്ഞിരുന്നതായി സൂചനയുണ്ട്. എന്നാല്‍ അത് അദ്ദേഹം കേട്ടില്ല.
വിഎം സുധീരനെ പോലൊരു സ്വാഭാവിക രാജി വിഎസിനും ഉണ്ടാകട്ടെ എന്ന് പിണറായി വിഭാഗം പ്രാര്‍ത്ഥിക്കുന്നു. അത് താമസിക്കുന്ന കാലത്തോളം സര്‍ക്കാരില്‍ പ്രതിസന്ധി തുടരുക തന്നെ ചെയ്യും.
സുധീരനെ നിയന്ത്രിക്കാല്‍ കഴിയാത്തതുപോലെ തന്നെയാണ് വിഎസിനെ നിയന്ത്രിക്കാന്‍ കഴിയാത്തതും. സുധീരനും വിഎസിനും അവസാനവാക്ക് അവര്‍ തന്നെയാണ്. പക്ഷേ അണികള്‍ വിഎസിനും സുധീരനും ഒപ്പാണെന്ന് മാത്രം.
https://www.facebook.com/Malayalivartha


























