ജീവിതത്തില്‍ ഇന്ന് വരെ കിട്ടിയതില്‍ വച്ച് ഏറ്റവും വൃത്തികെട്ട ചുംബനമായിരുന്നു അത്...മൗനം ഒരിക്കലും സമ്മതമല്ല...നമ്മുടെ മൗനം ചിലപ്പോള്‍ അനുവാദമായി തോന്നിയേക്കാം

നമ്മുടെ മൗനം മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ അനുവാദമായി തോന്നിയേക്കാം. കാലം മാറിയപ്പോള്‍ എല്ലാവരും പ്രതികരിച്ചു തുടങ്ങി. വനിതാ ദിനത്തില്‍ അപരിചതന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്ക് വെക്കുകയാണ് സ്‌നേഹ വെന്‍സ്‌ലാസ്.
രാവിലെ തന്റെ വീടിന്റെ ഗേറ്റിന് സമീപം വെച്ചാണ് ഒരാള്‍ സ്‌നേഹയോട് മോശമായി പെരുമാറിയത്. ഒരാള്‍ തന്റെ നേര്‍ക്കു അശ്ലീലം കലര്‍ന്ന കമന്റ് അടിക്കുകയും എനിക്ക് നേരെ വൃത്തികെട്ട ഒരു ചുംബനം എറിഞ്ഞു തരികയും ചെയ്തു. ആ സമയത്തു ആ മനുഷ്യന്റെ മുഖത്ത് വന്ന ഭാവ മാറ്റം അത്രയ്ക്ക് അറപ്പുളവാക്കുന്നതായിരുന്നു. ഞാന്‍ ബൈക്കിന് പിന്നാലെ ഓടി.
എന്തായാലും ആ സമയത്തു അത് വഴി വന്ന അയല്‍ക്കാരന്‍ പിന്നാലെ പോയി ബൈക്കിന്റെ നമ്പര്‍ പറഞ്ഞു തന്നു. കുട്ടികാലത്തൊക്കെ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാനാദ്യം ചിന്തിച്ചിരുന്നത് അതെന്റെ ഭാഗത്തെ തെറ്റ് കൊണ്ടാണ് എന്നാണ്. എന്നാല്‍ ഇന്ന് തിരിച്ചറിയുന്നത് ചീത്തപ്പേരിനെ പേടിച്ചു, ഉപദ്രവത്തെ പേടിച്ചു,പിന്നീടുണ്ടാകുന്ന സമയനഷ്ടത്തെ പേടിച്ചു ഒക്കെ നമ്മള്‍ മിണ്ടാതിരിക്കുമ്പോള്‍ നമ്മുടെ മൗനം നമ്മളറിയാതെ തന്നെ അനുവാദം ആയിത്തീരുന്നു മറ്റൊരാളോട് ഇത് ആവര്‍ത്തിക്കാന്‍. കൈക്കുഞ്ഞ് മുതല്‍ 70 വയസ്സായ അമ്മച്ചിമാര്‍ വരെ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ 'മാന്യമായ' വസ്ത്രം ധരിപ്പിച്ചത് കൊണ്ടോ പെണ്‍കുട്ടികളുടെ ജീവിതത്തെ വീട്ടില്‍ പൂട്ടി വെച്ചത് കൊണ്ടോ കാര്യമില്ല.
നഴ്‌സറി മുതലേ രണ്ടു വശങ്ങളിലേക്ക് മാറ്റിയിരുത്തി, അവളെക്കുറിച്ചു അവന്റെയുള്ളിലും, അവനെക്കുറിച്ചു അവളുടെ ഉള്ളിലും അകാരണമായ ദുരൂഹത വളര്‍ത്തുന്നു. മാറേണ്ടത് ചെറുപ്പത്തിലേ ആരോഗ്യകരമായ സൗഹൃദം വളരാന്‍ അനുവദിക്കാത്ത അലിഖിത നിയമങ്ങളാണ്, സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളാണ്.
അത് മാറാതെ 365 ദിവസം ഉള്ളതില്‍ ബാക്കി എല്ലാ ദിവസങ്ങളും പുരുഷന്റേത് ആയിരിക്കുകയും ഒരു ദിവസം സ്ത്രീയുടേത് എന്ന് ആഘോഷിക്കപ്പെടുകയും ചെയ്‌യുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെ സ്‌നേഹ അതിനെതിരെ മൗനം പാലിക്കാന്‍ തയ്യാറായില്ല. അയാള്‍ക്കെതിരെ പരാതിയുമായി സ്‌നേഹ പോലീസ് സ്‌റ്റേഷനിലും എത്തി. എല്ലാവരും വനിതാ ദിനം ആഘോഷിച്ചപ്പോള്‍ താന്‍ എന്നെ അപമാനിച്ചയാള്‍ക്കെതിരെ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നെന്നാണ് സ്‌നേഹ പറയുന്നത്.
https://www.facebook.com/Malayalivartha


























