സ്ത്രീകളുടെ കുമ്പസാരം കന്യാസ്ത്രീകളെ ഏല്‍പിക്കണം

സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്ന് കേരള കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് (കെ.സി.ആര്‍.എം). കത്തോലിക്ക പുരോഹിതര്‍ ലൈംഗിക പീഡന കേസുകളില്‍ പ്രതികളാകുന്നതും ശിക്ഷിക്കപ്പെടുന്നതും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിനുള്ള ധാര്‍മികത നഷ്ടമായിരിക്കുകയാണെന്ന് കെ.സി.ആര്‍.എം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഇന്ദുലേഖ ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എന്തുകൊണ്ടും ഇത്തരത്തിലൊരു കാഴ്ചപാട് കാത്തലിക് സഭയില്‍ ഏറെ ഗുണം ചെയ്യും എന്ന് തന്നെ വിശ്വസിക്കാം. ഒരു സ്ത്രീയുടെ പാപകാര്യങ്ങളാകട്ടെ എന്തും തുറന്നുപറയാന്‍ ഒരു സ്ത്രീ എന്ന നിലക്ക് ഒരു കന്യാസ്ത്രീയോട് മനസ് തുറന്ന് സംസാരിക്കാന്‍ സാധിക്കും. ഒരു കുമ്പസാരം എന്നതിലൂടെ ഉദ്ദേശിക്കുക പാപങ്ങളൊക്കെ എറ്റു പറഞ്ഞു മനസാന്തരപ്പെടാന്‍ ആണല്ലോ. ഒരു പുരോഹിതനോട് പറയുന്നതിനേക്കാളും കന്യാസ്ത്രീകളെ ഈ ദ്ധത്യം ഏല്‍പ്പിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും...
എന്നാല്‍ പുരോഹിതന് കുമ്പസാര പ്രക്രിയയിലൂടെ ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കാനും ഇത് ദുരുപയോഗിച്ച് അവിഹിതത്തില്‍ പെടുത്താനും കഴിയുന്ന സൗകര്യമാണ് ക്രിമിനലായ ഒരു പുരോഹിതന് കുമ്പസാര പ്രക്രിയയിലൂടെ ലഭിക്കുക.
സ്ത്രീകളുടെ കുമ്പസാര നിര്‍വഹണം കന്യാസ്ത്രീകളെ ഏല്‍പിക്കുന്നില്ലെങ്കില്‍ ഈ മാസം 19 ന് എറണാകുളത്തെ ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നില്‍ ബൈബിള്‍ പാരായണം ചെയ്ത് ഏകദിന സൂചന സത്യഗ്രഹം നടത്തുമെന്നും ഇവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച കര്‍ദിനാളിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കണ്ടത്തില്‍, വൈസ് ചെയര്‍മാന്‍ പ്രഫ. ജോസഫ് വര്‍ഗീസ്, സി.വി. സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























