ഇവിടെ പ്രതിപക്ഷമെന്നുണ്ടോ? പ്രതിപക്ഷ നേതാവ് ആരെയാണ് ഭയക്കുന്നത്?

സ്ത്രീ പീഡനങ്ങളും, ഗുണ്ടാ ആക്രണമങ്ങളും കൊണ്ട് കേരളം വിറങ്ങലിച്ചു നിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് മണിപ്പുരിലേക്ക്. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവിന് നേര്‍ക്ക് തെറിവിളികൂടുമ്പോള്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ കവര്‍ സ്‌റ്റോറിയില്‍ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് സിന്ധു സൂരികുമാര്‍.
സിന്ധുവിന്റെ ചോദ്യം രൂക്ഷമായിരുന്നു. പരാജയപ്പെട്ട ആഭ്യയന്തര വകുപ്പ്. നിഷ്‌ക്രിയമായ പ്രതിപക്ഷം.ഇത്രയേറെ കുരുന്നുകള്‍ക്ക് നേരെ പീഡന ശ്രമങ്ങള്‍ നടന്നിട്ട് പ്രതിപക്ഷ നേതാവ് എന്ത് ചെയ്തു. ശക്തമായ എന്തെങ്കിലും ഇടപെടലുകള്‍, പ്രതിഷേധങ്ങള്‍ ഒന്നുമില്ല. എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് വരുത്തിത്തീര്‍ക്കുന്നു അത്രമാത്രം...
പ്രതിപക്ഷ നേതാവ് ആരെയാണ് ഭയക്കുന്നത്. കേരളത്തില്‍ നടിയെ തട്ടിക്കൊണ്ടുപ്പോയ കേസിലെ പോലീസിന്റെ തിരക്കഥ ചോദ്യം ചെയ്യാന്‍ കഴിയാത്തതെന്ത്? ഗൂഢാലോചനക്കാരുടെ തടവറയിലാണോ? നേതാവും. വാളയാറില്‍ പോലീസിന് വീഴ്ച പറ്റിയപ്പോള്‍ കഴിഞ്ഞാഴ്ച കേരളത്തില്‍ നടന്ന നൂറോളം പീഡനക്കേസ്സുകളില്‍ പ്രതിപക്ഷം എന്ത് നിലപാടെടുത്തു. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ കുഴഞ്ഞുമറിഞ്ഞ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് യുസിഫിന് ശക്തമായി കൊണ്ടുപോകാന്‍ കഴിയുന്നില്ല. സുധീരന്റെ രാജിയും,അഖിലേന്ത്യാ തലത്തിലുള്ള വീഴ്ചയും കൂടിയായപ്പോള്‍ കോണ്‍ഗ്രസ് പെരു വഴിയിലായി. ഇതിനിടയില്‍ ചോദ്യം ചെയ്യാനാരുമില്ലാതെ ഭരണക്കാരുടെ തോന്ന്യവാസവും.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകളാണാവശ്യം. ഇ.പി.ജയരാജനെതിരായുള്ള സമരം ആത്മാര്‍ത്ഥതയോടെ ആയിരുന്നുവെങ്കില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെതിരായി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നിലപാടെടുത്തപ്പോള്‍ എന്തുകൊണ്ട് ഇടപെട്ടില്ല. പ്രതിഷേധിച്ചില്ല?
പ്രതിപക്ഷ പ്രതിഷേധങ്ങളുടെ നാടകമല്ല ഇടപെടലുകളാണാവശ്യം. കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും പ്രതിഷേധിക്കുന്ന ഹരിത നേതാക്കളെവിടെ? സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്ത് പ്രതിപക്ഷവും പതറുന്നു...
https://www.facebook.com/Malayalivartha


























