കെ.പി.സി.സി.അധ്യക്ഷ സ്ഥാനത്ത് നിന്നും വി എം സുധീരനെ രാജിവയ്പിച്ചതിനു പിന്നില്‍ മദ്യ മുതലാളിമാര്‍ ഹൈക്കമാന്റ് തലത്തില്‍ നടത്തിയ സമ്മര്‍ദ്ദമാണെന്ന് സൂചന

സുധീരന്‍ പിന്‍വാങ്ങിയതോടെ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാനുള്ള അവസാന പ്രതിബന്ധവും നീങ്ങി. ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള കത്തോലിക്കാ സഭ ഞായറാഴ്ച രംഗത്തെത്തിയത് ഇതുകൊണ്ടാണ്.
മദ്യനയം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ സാമ്പത്തിക സ്വാധീനമുണ്ടെന്ന് സഭ ആരോപിക്കുന്നു. കോഴ വാങ്ങിയ നേതാക്കളുടെ അനുഭവം സര്‍ക്കാര്‍ മനസിലാക്കണമെന്നും സഭയുടെ സര്‍ക്കുലര്‍ പറയുന്നു.
മദ്യനയം ഏപ്രിലോടെ തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.സുധീരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന ഭയം സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ഒരു നയപ്രഖ്യാപനത്തിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മദ്യ കമ്പനികളിലെ പ്രമുഖര്‍ ഇതിനകം തിരുവനന്തപുരത്തെത്തി ഭരണപ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു.ഉമ്മന്‍ ചാണ്ടിയെയാണ് ഇവര്‍ പ്രധാനമായും കണ്ടത്.
കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണവും ചാനലായ ജയ്ഹിന്ദും വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.രമേശ് ചെന്നിത്തല കെ.പി.സി സി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ കോടതികളുടെ നിക്ഷേപമുണ്ടായിരുന്ന കെ.പി.സി.സി. ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.ഭരണമില്ലാത്തതിനാല്‍ വരുമാനം വരുന്നില്ല.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞടുപ്പില്‍ പ്രമുഖ മദ്യ മുതലാളിമാര്‍ കോടികളാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയത്. കേരളത്തിലെ നഷ്ടപ്പെട്ട മാര്‍ക്കറ്റ് തിരിച്ചുപിടിക്കണമെന്ന ഒരാഗ്രഹം മാത്രമാണ് അവര്‍ക്കുള്ളത്.സര്‍ക്കാര്‍ അവരെ സഹായിക്കും..ബി ജെ പിയും സഹായിക്കും. ഒരേ ഒരു തടസം സുധീരനായിരുന്നു.
യു .പിയിലും മറ്റും തെരഞടുപ്പ് കഴിഞ്ഞാലുടന്‍ സുധീരന്റെ തലയെടുക്കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സുധീരന്‍ സ്വയം ഒഴിഞ്ഞത്. കെ പി സി സി പ്രസിഡന്റ് അല്ലാത്ത സുധീരന്‍ സമരം ചെയ്താലും ഏശില്ല.
https://www.facebook.com/Malayalivartha


























