കാമുകനെ വീട്ടുകാര്‍ തടഞ്ഞുവെച്ചു; പ്രതിഷേധിച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വീട്ടിലെത്തി കാണാന്‍ ശ്രമിച്ച കാമുകനെ വീട്ടുകാര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധമറിയിച്ച് പെണ്‍കുട്ടി വീട്ടിനുളളില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ നെടുമുടി മണിമലമുക്ക് ഹരിപ്രിയയില്‍ ഹരിദാസിന്റെ മകള്‍ അഞ്ജുപ്രിയയാ (21) ണ് തൂങ്ങിമരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. തുറവൂര്‍ കെ.ആര്‍ ഗൗരിയമ്മ കോളജ് ഓഫ് എന്‍ജിനിയറിങിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുപ്രിയ.
തുറവൂരിലെ തന്നെ ആര്‍ട്ട്സ് കോളജ് വിദ്യാര്‍ഥിയായ കാമുകന്‍ അഖിലാണ് അഞ്ജുവിനെ കാണാന്‍ വീട്ടില്‍ എത്തിയതും വീട്ടുകാര്‍ വീട്ടില്‍ തടഞ്ഞു വെച്ചതും. ഇതേ തുടര്‍ന്ന് അഞ്ജു വീട്ടുകാരോട് കലഹിച്ച് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. അഖിലിനെ പിന്നീട് നെടുമുടി സ്റ്റേഷനിലെ പോലീസുകാരെത്തി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരേ നഗരത്തിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു.
സ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ പോലീസ് കേസ് എടുത്തിട്ടുളളതെങ്കിലും പിന്നീട് വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടി കൈക്കൊളളുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുക്കൊടുത്തു. നെടുമുടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























