വിവാഹവാഗ്ദാനം പിന്നെ പീഡനം ശേഷം ആത്മഹത്യ...

പാലന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റില്‍. ചിറ്റൂര്‍ അത്തിക്കോട് സ്വദേശിയായ ഇരുപതുകാരി തൂങ്ങിമരിച്ച കേസിലാണ് കാമുകനായ പൊല്‍പ്പുള്ളി നരംകുഴി വേപ്പങ്കോട് ഷിബുവിനെ അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഷിബു ഓട്ടോറിക്ഷ ഡ്രൈവറാണ്.
കഴിഞ്ഞമാസം 21 ന് പുലര്‍ച്ചെയാണ് ചെറിയച്ഛന്റെ വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പക്ഷേ, ബന്ധുക്കള്‍ പരാതിപ്പെട്ടില്ല. അതിനാല്‍ കേസ് അന്വേഷണം നിലച്ച അവസ്ഥയിലായിരുന്നു. എട്ടുമാസത്തോളമായി പെണ്‍കുട്ടി പാലന ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആശുപത്രിയിലെ രണ്ട് ജീവനക്കാരുടെ ആത്മഹത്യയും രണ്ടുപേരുടെ ആത്മഹത്യാ ശ്രമവും വിവാദമായ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
അന്വേഷണത്തില്‍ വര്‍ഷങ്ങളായി ഷിബു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നതായി കണ്ടെത്തിയതായി എ.എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിഷമത്തിലാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം, ആത്മഹത്യ പ്രേരണ, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha


























