സൗമ്യ, ജിഷ...മിഷേല്‍? സാമൂഹ്യ മാധ്യമങ്ങളില്‍ 'ജസ്റ്റിസ് ഫോര്‍ മിഷേല്‍' ക്യാമ്പൈന്‍

ജിഷയേയും സൗമ്യയേയും മറക്കാതിരിക്കാം. മിഷേലിന്റെ നീതിക്കുവേണ്ടി നമ്മുക്ക് ശബ്ദമുയര്‍ത്താം. കൊച്ചിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേലിന് നീതി ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ 'ജസ്റ്റിസ് ഫോര്‍ മിഷേല്‍' ക്യാമ്പൈന്‍. അവളുടെ ആത്മാവിനുവേണ്ടി, അമ്മപെങ്ങമ്മാര്‍ക്കുവേണ്ടി നമ്മുക്ക് നമ്മുടെ കരങ്ങളുയര്‍ത്താം. ഫേയ്‌സ്ബുക്കില്‍ മിഷേലിന് നീതി ആവശ്യപ്പെട്ട് തുടങ്ങിയ പേജില്‍ കുറിച്ചിരിക്കുന്നതാണിത്.
മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയും ഹാഷ് ടാഗിലൂടെയുമെല്ലാം മിഷേലിന് വേണ്ടി ശബ്ദമുയരുകയാണ്. നടന്‍ നിവിന്‍ പോളിയും, ജൂഡ് ആന്റെണിയും മിഷേലിന്റെ നീതി ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നടിക്കുവേണ്ടി നാം ഒരുമ്മിച്ചതുപോലെ മിഷേലിനുവേണ്ടി മാധ്യമങ്ങളും ഗവണ്‍മെന്റും ഉള്‍പ്പെടെ കേരളം ഒരുമ്മിക്കണമെന്നാണ് ജുഡ് ആന്റണി ആഹ്വാനം ചെയ്തത്. കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച്അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു.
അതേസമയം, ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന്റെ മുമ്പ് അവസാനമായി വന്ന രണ്ട് കോളുകളെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയുടെ പുറകേനടന്ന് ശല്ല്യപ്പെടുത്തിയ ആളാണ് ഇതെന്ന വാദമാണ് പൊലീസ് നിരത്തുന്നത്. അന്ന്യസംസ്ഥാനത്തുള്ള ഈ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യുവാവിന്റെ ശല്ല്യം സഹിക്കവയ്യാതെ മിഷേല്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്തുവെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് മിഷേലിന്റെ പിതാവ് എണ്ണക്കാപിള്ളില്‍ ഷാജിയും മറ്റുബന്ധുക്കളും.
ഇപ്പോള്‍ സിഎ യ്ക്ക് പഠിക്കുന്ന പാലാരിവട്ടത്തെ ലോജിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാണ് എന്‍ട്രന്‍സ് കോച്ചിംങും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.പി.ടി കോഴ്സ് ആരംഭിച്ചത്. എന്‍ട്രന്‍സ് കോച്ചിംങ് ചെയ്യുന്ന സമയം മുതല്‍ക്കേ പിതാവാണ് മിഷേലിനെ ആഴ്ചയിലൊരിക്കല്‍ കാറില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും. മറ്റാരെക്കാളും തന്നോടായിരുന്നു അവള്‍ എല്ലാകാര്യങ്ങളും ഷെയര്‍ ചെയ്യുന്നത്. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സ്വഭാവക്കാരിയാണ് മിഷേല്‍. അതുകൊണ്ടാവാം കഴിഞ്ഞ മാസം 26 ന് നടന്ന സംഭവം വീട്ടില്‍ അറിയിക്കാതിരുന്നതും മാതാവ് ചോദിക്കുന്നു.
കലൂര്‍ പള്ളിയില്‍ പോയി ഇറങ്ങിവരുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേര് ചോദിച്ചു. ' നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും' പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു, അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എന്‍.ആര്‍.ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷന്‍. ഇത്രയും കാര്യങ്ങള്‍ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേല്‍ പറഞ്ഞതെന്നും മാതാവ് പറയുന്നു.
https://www.facebook.com/Malayalivartha


























