നഴ്‌സുമാര്‍ സുരക്ഷിതരാണോ സ്വകാര്യ ആശുപത്രിയില്‍ അവരാനുഭവിക്കേണ്ടി വരുന്ന ഞെട്ടിപ്പിക്കുന്ന പീഡന കഥകള്‍...

പാലക്കാട് പ്രമുഖ ആശുപത്രിയില്‍ ലൈംഗിക പീഡനത്തിനിരയായ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടക്കാഞ്ചേരി സ്വദേശിനിയായ നഴ്‌സിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . നഴ്‌സിന്റെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശിനിയായ നഴ്‌സിന് വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ആത്മഹത്യ ചെയ്യേണ്ട മറ്റു സാഹചര്യങ്ങളില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ യുവതിയും ലൈംഗിക പീഡനത്തനിരിയായെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശുപത്രിയിലെ സിടി സ്‌കാന്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യുവതിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു. പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പീഡനം നടക്കുന്നത്. നേരത്തെ, പീഡനം സഹിക്കവയ്യാതെ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യ ചെയ്തിരുന്നെന്നും, എന്നാല്‍ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നും പറയുന്നു. പാലക്കാട് കോട്ടായി, അട്ടപ്പളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായും പറയുന്നു.
ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ താമസിക്കുന്ന ജീവനക്കാരികളെയാണ് ലൈംഗികമായി പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. 22 ജീവനക്കാരികള്‍ പീഡനത്തിനിരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ നഴ്‌സിംഗ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.
നഴ്‌സിംഗ് ജീവനക്കാരികളുടെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. 22ഓളം ജീവനക്കാരികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോകളുണ്ടെന്നും, ഇനി മറ്റൊരു സ്ഥലത്ത് ജോലി ലഭിക്കില്ലെന്നും, വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നാണ് ആരോപണം.
ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിലാണ് പീഡനം നടക്കുന്നത്. ആശുപത്രിയിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് നഴ്‌സുമാരെ പീഡിപ്പിക്കുന്നതെന്നാണ് ആരോപണം. ഇതിലൊരാള്‍ ആശുപത്രി നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളാണെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























