സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച വന്നിരുന്നോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭ ഇന്നും ബഹിഷ്‌ക്കരിച്ചു.
കേസിന്റെ ആരംഭം മുതല്‍ പോലീസ് അനാസ്ഥ കാട്ടുന്നെന്നാണ് വീട്ടുകാര്‍ രംഗത്ത് വന്നിരുന്നു. കാണാതായ അന്നു തന്നെ പരാതി നല്‍കിയിട്ടും പോലീസ് ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടിയെ രണ്ടു പേര്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിഹരിക്കാന്‍ പോലീസ് കൂട്ടാക്കിയില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പോലും അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വീട്ടുകാര്‍ ആരോപിച്ചു.
എന്നാല്‍ അഞ്ചാം തീയതി പരാതി പറയാനായി പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഷന്‍ പറയുന്നത് ആറാം തീയതി എന്നാണ്. ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും മറ്റൊരു സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തി വരികയാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിപ്പെടാതെ പ്രതിപക്ഷം ഇറങ്ങിപ്പോകുക ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് പിറവം സ്വദേശിയായ മിഷേല്‍ ഷാജി എന്ന സി എ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കാണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മിഷേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മരിച്ചതിന്റെ തലേന്ന് മിഷേലിനെ രണ്ടു യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. മരണത്തിന് ഒരാഴ്ച മുമ്പ് യുവാവ് മിഷേലിനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായും വിവരങ്ങളുണ്ട്്. ഇതിന് പുറമേ ഒരു യുവാവ് തന്നെ ശല്യം ചെയ്യുന്നതായി പെണ്‍കുട്ടി യുവാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ കൂട്ടാക്കിയില്ല. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചില്ല. കാണാതായ അന്നു തന്നെ പരാതി നല്‍കിയിട്ടും പോലീസ് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























