സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍; ഇതിന്റെ ഇരട്ടിയോളം വനിതാ അപേക്ഷകര്‍ കൂടുന്നു
സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്നവരുടെ എണ്ണം കൂടുന്നു. ആറുമാസത്തിനിടെ വനിതാ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ സംസ്ഥാനത്തുണ്ട്. ഇതിന്റെ ഇരട്ടിയോളമാണ് പുതിയ അപേക്ഷകര്‍. പുതിയ അപേക്ഷകരില്‍ പകുതിയും സ്ത്രീകളാണ്. കോട്ടയത്ത് 16 സ്ത്രീകള്‍ ഇതിനകം തോക്ക് ലൈസന്‍സ് നേടി.
വനിതകള്‍ തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുശേഷം തൃശ്ശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരപരിധികളില്‍ വനിതാ അപേക്ഷകര്‍ കൂടി. എന്നാല്‍, അപേക്ഷിക്കുന്നവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കാറില്ല. ശാരീരിക, മാനസിക സ്ഥിതി വിലയിരുത്തി അപേക്ഷകള്‍ തള്ളാറുണ്ട്.
ഏറ്റവുമധികം തോക്ക് ലൈസന്‍സുള്ളത് എറണാകുളത്താണ്-3200. നാല് വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു. കുറവ് ആലപ്പുഴ ജില്ലയിലാണ്-ഒരു വനിതയടക്കം 140 എണ്ണം.
ലൈസന്‍സ് എങ്ങനെ?
അപേക്ഷകള്‍ പരിശോധിച്ച് അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് മുഖേന കളക്ടറാണ് തോക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. ലൈസന്‍സ് അനുവദിക്കുന്നതിനുമുമ്ബ് അപേക്ഷകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കോ എസ്.പി.മാര്‍ക്കോ നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കും. തോക്ക് ലൈസന്‍സിന്റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും.
അപേക്ഷകന്റെ സ്വഭാവവും മറ്റും വിലയിരുത്തിയാണ് എത്രവര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കണമെന്ന് തീരുമാനിക്കുക. അതിനുശേഷം പുതുക്കണം.
തോക്ക് ലൈസന്‍സുകളുടെ എണ്ണം
https://www.facebook.com/Malayalivartha