10 വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഒന്‍പതുപേര്‍ കസ്റ്റഡിയില്‍...

കുണ്ടറ നാന്തിരിക്കലില്‍ 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം മികച്ച നിലയില്‍ പുരോഗമിക്കുന്നതായി കൊല്ലം റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഒരു ബന്ധുവിനെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ ഇന്നലെ രാത്രി വൈകി അമ്മയേയും മുത്തച്ഛനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞാണ് താമസിച്ചിരുന്നതെന്ന് എസ്പി ചൂണ്ടിക്കാട്ടി. കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയ്ക്ക് സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാം എന്നാണു കരുതുന്നത്. അറിയാവുന്ന കാര്യങ്ങള്‍ പോലും വെളിപ്പെടുത്താന്‍ അമ്മ തയ്യാറാകുന്നില്ലെന്നും എസ്പി വ്യക്തമാക്കി.
മരിച്ച കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായും മുഖ്യമന്ത്രി നിയമസഭയില്‍ സ്ഥിരീകരിച്ചിരുന്നു. കൊല്ലം റൂറല്‍ എസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായും പീഡനവും മരണവും വിശദമായിത്തന്നെ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസ് അന്വേഷിച്ചതില്‍ വീഴ്ചവരുത്തിയ കുണ്ടറ എസ്‌ഐ രജീഷ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. കുണ്ടറ സിഐ സാബുവിനെ നേരത്തെ അന്വേഷണത്തിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രജീഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍. ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, സംഭവത്തില്‍ പൊലീസിന്റെ തലപ്പത്തും ഗുരുതരവീഴ്ച സംഭവിച്ചതായി വ്യക്തമായി. എല്ലാ മാസവും ഡിജിപിയും വനിത എഡിജിപിയും നടത്തുന്ന കുറ്റകൃത്യ അവലോകനങ്ങളില്‍ പോലും പത്തുവയസുകാരിയുടെ ആത്മഹത്യ ചര്‍ച്ചയ്‌ക്കെത്തിയില്ല എന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടികള്‍. പഴയലിപിയിലുള്ള ആത്മഹത്യക്കുറിപ്പിലേ കയ്യക്ഷരം പരിശോധിച്ചു പ്രതിയെ പിടിക്കാമെന്നിരിക്കെ, അതിന്റെ ശാസ്ത്രീയ പരിശോധനയക്ക് നിര്‍ദേശിക്കാതിരുന്നതും പൊലീസിന്റെ തലപ്പത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.
രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് പത്തുവയസുകാരി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചപ്പോള്‍ പൊലീസ് എടുത്ത ദൃശ്യങ്ങളിലും ഫോട്ടോയിലും അസ്വാഭാവിക മരണത്തിന്റെ സൂചനകളുണ്ട്. തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചിരുന്നു. പത്തുവയസുകാരിയുടെ ദുരൂഹമരണം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളില്‍ ചര്‍ച്ചയ്‌ക്കെത്തിയില്ല എന്നതു ഗുരുതരമായ വീഴ്ചയാണ്.
ഇക്കഴിഞ്ഞ ജനുവരി 15നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. എന്നാല്‍ ആത്മഹത്യാകുറിപ്പു കുട്ടിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.
. രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
സൈബര്‍ സെല്ലിന്റെ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും എസ്.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 14 നാണ് 10 വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. റിപ്പോര്‍ട്ട് ജനുവരി 16നു തന്നെ കൊട്ടാരക്കര റൂറല്‍ എസ്.പി, എഴുകോണ്‍ സി.ഐ എന്നിവര്‍ക്ക് ലഭിച്ചെങ്കിലും അവര്‍ അന്വേഷണം നടത്തിയില്ല. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ആരംഭം മുതല്‍ പൊലീസ് സ്വീകരിച്ച നിലപാട്.
https://www.facebook.com/Malayalivartha


























