ബിജെപി വനിതാ നേതാവിനെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നു

കണ്ണൂരിലെ മഹിളാ മോര്‍ച്ച നേതാവിനെ അപമാനിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. നേതാവിന്റെയും യുവാവിന്റെയും ഫോട്ടോ സഹിതമാണ് സൈബര്‍ ലോകത്തെ ആക്രമണം. വനിതാ നേതാവിനെതിരെ നടക്കുന്ന സൈബര്‍ സദാചാരാക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ആള്‍താമസമില്ലാത്ത വീട്ടില്‍ ആളനക്കം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീടുവളഞ്ഞാണ് വനിതാ നേതാവിന്റെ അനാശാസ്യം കണ്ടെത്തിയതെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട നാട്ടുകാര്‍ വീടു വളഞ്ഞപ്പോഴാണ് വീട്ടിനുള്ളില്‍ മഹിളാമോര്‍ച്ച നേതാവിനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും കണ്ടതത്രേ.
നാട്ടുകാരെ കണ്ട ഇരിട്ടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയോടിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നുണ്ട്. പരിസരത്തെ സ്ത്രീകള്‍ മഹിളാ നേതാവിനെ പോലീസിലേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് ഇവരെ സ്ഥലത്ത് നിന്നും വിട്ടയക്കുകയായിരുന്നെന്നുമാണ് വാര്‍ത്തകളിലുള്ളത്.
ബിജെപി വനിതാ നേതാവിനെയും ആര്‍എസ്എസ് പ്രവര്‍ത്തകനെയും അനാശാസ്യത്തിനിടെ നാട്ടുകാര്‍ പിടികൂടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. വനിതാ നേതാവിനെ അപമാനിക്കുന്ന തരത്തില്‍ ചിത്രം സഹിതമാണ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























