മുന്‍ കാമുകന്‍ പെട്രോളൊഴിച്ച്‌കൊന്ന ലക്ഷ്മിയ്ക്ക് സര്‍വ്വകലാശാല റാങ്ക്

മുന്‍ കാമുകന്‍ പെട്രോളൊഴിച്ച്‌കൊന്ന ലക്ഷ്മിയ്ക്ക് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. കോട്ടയം ഗാന്ധി നഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ ഏജ്യുക്കേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്ന ലക്ഷ്മിയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ പരീക്ഷഫലം വന്നപ്പോള്‍ റാങ്ക്. ഫെബ്രുവരിയിലാണ് ലക്ഷ്മിയെ കോളേജിലെ സീനിയര്‍ ആയിരുന്ന ആലപ്പുഴ സ്വദേശി ആദര്‍ശ് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ആദര്‍ശും മരിച്ചിരുന്നു.
എസ്എംഇ കോളേജിലെ ഫിസിയോ തെറാപ്പി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ലക്ഷ്മി. പഠനത്തില്‍ മിടുക്കിയായിരുന്നു ഈ പെണ്‍കുട്ടി. രണ്ടാം വര്‍ഷ പരീക്ഷയില്‍ ലക്ഷ്മിയ്ക്ക് രണ്ടാം റാങ്ക് ആയിരുന്നു. മൂന്നാം വര്‍ഷം റിസല്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് ഉണ്ട്. ഔദ്യോഗിക മാര്‍ക്ക് ലിസ്റ്റ് കോളേജിന് കൈമാറിയിട്ടില്ല.
ആറ് മാസം മുമ്പ് വരെ ആദര്‍ശുമായി പ്രണയത്തിലായിരുന്നു ലക്ഷ്മി. പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് വിവാഹം ആലോചിച്ചെങ്കിലും അവര്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരും പിരിഞ്ഞു. പിരിഞ്ഞെങ്കിലും ലക്ഷ്മി ഇല്ലാതെ ജീവിയ്ക്കാന്‍ ആവില്ലെന്ന് നിലപാടില്‍ ആയിരുന്നു ആദര്‍ശ്. ഒരുപാട് തവണ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഈ വൈരാഗ്യത്താലാണ് യുവാവ് ലക്ഷ്മിയെ പെട്രോളൊഴിച്ച് കൊന്നത്.
ക്ലാസില്‍ ഇരിയ്ക്കുകയായിരുന്ന ലക്ഷ്മിയുടെ അടുത്തെത്തി സംസാരിയ്ക്കാനുണ്ടെന്നും പറഞ്ഞെങ്കിലും പെണ്‍കുട്ടി സമ്മതിച്ചു. തുടര്‍ന്ന് ആദര്‍ശം കയ്യില്‍ കരുതിയിരുന്നു കാനില്‍ കൊണ്ടുവന്ന പെട്രോള്‍ ലക്ഷ്മിയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. പെട്രോല്‍ ദേഹത്ത് വീണപ്പോള്‍ തന്നെ ലക്ഷ്മി നിലവിളിച്ച് പുറത്തേയ്കക് ഓടി. ലൈബ്രറിയുടെ മുന്നില്‍ വെച്ച് തീ കൊളുത്തിയ ശേഷം ആദര്‍ശും തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് അകം മരിച്ചു. ലക്ഷ്മിയുടെ ശരീരത്തില്‍ 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണ മൊഴിയില്‍ കൊലയ്ക്ക് പിന്നില്‍ ആദര്‍ശ് ആണെന്ന് ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























