Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി

17 MARCH 2017 11:01 AM IST
മലയാളി വാര്‍ത്ത

കോപ്പിയടി പിടിച്ചതില്‍ മനം നൊന്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വെളിപ്പെടുത്തുമായി പൂര്‍വ്വ വിദ്യാര്‍ഥി. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയായിരുന്ന മരക്കടമുക്ക് സുകേശിനി ബംഗ്‌ളാവില്‍ പ്രദീപ് കുമാര്‍-ശാലി ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍(16) ആണു മരിച്ചത്. 10നു നടന്ന പ്ലസ് വൺ  ഐടി പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച അര്‍ജുനെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കൂളിലേക്കു വിളിപ്പിച്ചിരുന്നു. വൈകിട്ട് തിരികെ വീട്ടിലെത്തി മുറിയില്‍ കയറിയ അര്‍ജുനെ ഏറെ നേരം കഴിഞ്ഞും പുറത്തേയ്ക്കു കാണാതായതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അര്‍ജുന്റെ മരണത്തിനുത്തരവാദിയെന്നാരോപിച്ച് എം.ജി.എം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ് രാജീവിനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ അര്‍ജ്ജുന്റെ മരണത്തില്‍ ഇദ്ദഹം നിരപരാധിയാണെന്നും യഥാര്‍ത്ഥ കാരണക്കാര്‍ സ്‌കൂള്‍ മാനേജര്‍ സുകുമാരനും അദ്ദേഹത്തിന്റെ മകളുമായ പ്രിന്‍സിപ്പല്‍ എസ്.പൂജയുമാണെന്നാണ് എംജിഎം സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥിയായ നിഷാമിന്റെ ആരോപണം.

നിഷാമിന്റെ വാക്കുകളിലൂടെ.


'പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ സ്മാര്‍ട് വാച്ച് ഉപയോഗിച്ചിട്ടായിരുന്നു എല്ലാ പരീക്ഷകളും എഴുതിയിരുന്നത്. 10നു നടന്ന ഐ.ടി പരീക്ഷയില്‍ അര്‍ജ്ജുന്‍ കോപ്പിയടിച്ചതായി ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പല്‍ രാജീവ് കുട്ടിയുടെ വീട്ടുകാരെ വിളിപ്പിക്കുകയും സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ കുട്ടിയെ പരീക്ഷയില്‍ നിന്ന് ഡീ ബാര്‍ ചെയ്യുമെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് റീ ടെസ്റ്റ് നടത്താമെന്ന ധാരണയിലാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.

'എന്നാല്‍ തുടര്‍ന്ന് മാനേജര്‍ സുകുമാരന്റെ റൂമിലേക്ക് വിളിപ്പിച്ച അര്‍ജ്ജുനോട് അയാള്‍ വളരെ മോശമായി സംസാരിക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അര്‍ജ്ജുനെ മാനസികമായി തളര്‍ന്ന രീതിയില്‍ കണ്ടതെന്ന് സഹപാഠികള്‍ തന്നെ പറയുന്നു. ഏതൊരു സ്‌കൂളിലും ഇത്ര വലിയൊരു സംഭവം നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം സ്വാഭാവികമായും വന്നുചേരുന്നത് പ്രിന്‍സിപ്പലിനാണ്. പക്ഷെ ഇവിടെ സ്‌കൂള്‍ മാനേജരുടെ മകള്‍ തന്നെയാണ് പ്രിന്‍സിപ്പല്‍ എന്ന വസ്തുത നിലനില്‍ക്കെ വൈസ് പ്രിസിപ്പലില്‍ ആരോപണം ചുമത്ത പെടുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

വേണ്ടത്ര യോഗ്യത പോലും ഇല്ലാതെയാണ് അവരെ പ്രിന്‍സിപ്പലായി നിയമിച്ചത്. സംഭവത്തില്‍ നിന്നും മാനേജരെയും പ്രിന്‍സിപ്പലിനെയും രക്ഷിക്കാന്‍ വേണ്ടി അവര്‍ തന്നെ രാജീവ് സാറിനെ മനപ്പൂര്‍വ്വം അതില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്. കോപ്പിയടിയുമായി ബന്ധപ്പെട്ട് ഏതൊരു അധ്യാപകനും സംസാരിക്കുന്നതുപോലെ തീര്‍ത്തും സ്വാഭാവികമായിട്ടായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം,' അര്‍ജ്ജുന്റെ മരണത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ രാജീവ് തീര്‍ത്തും നിരപരാധിയാണെന്നും പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ഇതേ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായിരുന്നു ശ്രീദര്‍ശ് പറയുന്നതിങ്ങനെ, 'രാജീവ് സാറിനെതിരായുള്ള ഈ കള്ളപ്രചാരണം യഥാര്‍ത്ഥ പ്രതികളെ ഒഴുവാക്കാന്‍ വേണ്ടിയാണ്. എന്തുകൊണ്ടാണ് സ്‌കൂള്‍ പ്രിന്‌സിപ്പലിന് നടപടി ഇല്ലാത്തത്? എന്ത് കൊണ്ടാണ് പ്രിന്‍സിപാലിനും മാനേജ്‌മെന്റിനും എതിരെ ആരും ഒന്നും മിണ്ടാത്തത്? അതാണ് ട്രസ്റ്റ് സെക്രെട്ടറി സുകുമാരന്‍ സാറിന്റെ രാഷ്ട്രീയ മാധ്യമ സ്വാധീനം. പ്രിന്‍സിപ്പല്‍ പൂജ അദ്ദേഹത്തിന്റെ മകള്‍ ആണെന്നത് കൂട്ടിച്ചേര്‍ക്കേണ്ടതില്ലലോ'

അതേ സമയം അര്‍ജ്ജുന്റെ മരണവുമായി ബന്ധപ്പെട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയുന്നു. ഇതിനു മുന്നോടിയായി തങ്ങളുടെ രാജീവ് സാറിനു നീതി വേണമെന്നും നിരപരാധിയെ ക്രൂശിക്കാതിരിക്കുകയെന്നും പ്ലക്കാര്‍ഡുകളേന്തി അനേകം വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂള്‍ പരിസരത്ത് പ്രധിഷേധ പ്രകടനം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (19 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (55 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends