ശത്രു മിത്രമായതെങ്ങനെ; ലോക്‌നാഥ് ബെഹ്‌റയ്ക്കും ഹരീഷ് സാല്‍വേക്കും വന്ന മാറ്റങ്ങള്‍

എസ്എല്‍ഡി ലാവ്‌ലിന്‍ കേസ് സിബിഐയ്ക്കുവേണ്ടി അന്വേഷിച്ചത് അന്ന് സിബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ലോക് നാഥ് ബെഹ്‌റ. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് 2009 ല്‍ പിണറായി വിജയന്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ പിണറായി വിജയനെതിരെ കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വെ.
അതേ ബെഹ്‌റ ഇന്നു കേരള ഡിജിപി പിണറായിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ഹരീഷ് സാല്‍വേ. കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ തന്നെ പ്രതിയെ സഹായിക്കാനെത്തുന്ന അപൂര്‍വ്വ കാഴ്ച. ഒറ്റ സിറ്റിംഗിന് ഡല്‍ഹിയില്‍ മുപ്പതു ലക്ഷത്തിനു മുകളിലും മറ്റ് കോടതികളിലെത്താന്‍ ഒരു കോടി വരെയും ഫീസ് ഈടാക്കുന്ന ഹരീഷ് സാല്‍വേ പിണറായിക്കുവേണ്ടി രംഗത്ത്. ലോക്‌നാഥ് ബഹ്‌റയ്ക്ക് ഹരീഷ് സാല്‍വേയുമായുള്ള ബന്ധം, കേസിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കിയുള്ള കൃത്യമായി നീക്കം എന്നിവയാണ് പിണറായിയുടെ കരുത്ത്.
ബാര്‍കോഴ കേസില്‍ കെഎം മാണിക്കുവേണ്ടി കബില്‍സിബലിനെ അന്നത്തെ യുഡിഎഫ് ഗവണ്‍മെന്റ് കൊണ്ടു വന്നതിനെ നിശിതമായി വിമര്‍ശിച്ച ഇടതുപക്ഷത്തിന് ഇത് വിധി വൈപരീത്യം. ലാവ്‌ലിന്‍ കേസ് വിഎസും ഉറ്റുനോക്കുന്നു. കേസില്‍ വരുന്ന ചെറിയ വീഴ്ചയ്ക്കു പോലും പിണറായി വിജയന് വലിയ വില നല്‍കേണ്ടി വരും സാല്‍വേ രംഗത്തിറങ്ങിയാല്‍ കിട്ടിയേക്കാവുന്ന മീഡിയ സപ്പോര്‍ട്ട് പ്രതീക്ഷിച്ചതുപോലെ തന്നെ ലഭിച്ചു. എങ്കിലും കണിശമായ നീക്കങ്ങളാണ് ഹൈക്കോടതിയുടേത്. ഹൈക്കോടതിയില്‍ വീണ്ടും ഈ കേസില്‍ വിചാരണ വേണം എന്ന വിധി വന്നാല്‍ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ടി വരും. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് കേസൊഴിവാക്കിയാല്‍ മാത്രമേ കസേരയില്‍ തിരികെയെത്താനാകൂ. തികച്ചും നാടകീയ നീക്കങ്ങളാണ് പിണറായി വിജയന്റേത്. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ സഹായിച്ചത് യുപിഎ ഗവണ്‍മെന്റായതു കൊണ്ട് പ്രതിപക്ഷത്തിനോ കോണ്‍ഗ്രസിനോ കേസിനെതിരെ പ്രതികരിക്കാനാകില്ല.
ലോക്‌നാഥ് ബഹ്‌റ സ്‌റ്റേറ്റ് ഡിജിപി പദവിയിലിരുന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേയുമായി കേസ് ചര്‍ച്ച ചെയ്തത് വലിയ വിവാദമായി മാറി. ലാവ്‌ലിന്‍ വീണ്ടും പുകയുകയാണ്...
https://www.facebook.com/Malayalivartha

























