Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഒന്നു കാണണം, അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം; എന്നൊക്കെയുള്ള അവരുടെ ആഗ്രഹങ്ങള്‍ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ട്; വായനക്കാരുടെ ഉള്ളുരുക്കി മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ് 

19 MARCH 2017 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍ വായനക്കാരുടെ നെഞ്ചു നീറ്റി സുഹൃത്തിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഓര്‍മ്മക്കുറിപ്പ്. മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് മിഷേല്‍ അച്ഛനേയും അമ്മയേയും വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ അവര്‍ എത്തിയിരുന്നില്ലെന്നും രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. പരീക്ഷാ കാലമായതിനാല്‍ പഠനത്തിന് തടസ്സമാവേണ്ടെന്നു കരുതി പിറ്റേദിവസവും അവര്‍ മിഷേലിനെ കാണാന്‍ എത്തിയില്ല. ഒരു പക്ഷെ അന്ന് കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍, സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ മിഷേലിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സി മാത്യു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. ഈ സംഭവം പുറത്തുവരുമ്പോള്‍ തന്റെ പഴയ സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വരുന്നുവെന്നും ഷാജന്‍ സി മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാള മനോരമയിലെ ചീഫ് സബ് എഡിറ്ററാണ് ഷാജന്‍ സി മാത്യു. ഷാജന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പ് കണ്ണീരോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
എനിക്ക് ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു. അവള്‍ എറണാകുളം ലോ കോളജിലാണു പഠിച്ചിരുന്നത്. വളരെ അകലെയുള്ള കോളജുകളില്‍ പഠിക്കുകയും ദേശങ്ങളില്‍ ജീവിക്കുകയും ചെയ്തിട്ടും ചില ക്യാംപുകളിലൂടെയും ചര്‍ച്ചാവേദികളിലൂടെയും ഞങ്ങള്‍ നല്ല കൂട്ടുകാരായി. അന്നു ടെലിഫോണ്‍ സാര്‍വത്രികമല്ലാത്തതിനാല്‍ കത്തുകളിലൂടെയായിരുന്നു ആശയവിനിമയം. അവളോളം സത്യസന്ധയായ, കാപട്യം തീണ്ടിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടേയില്ല.
നാട്ടിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനു ചെന്നൈയിലേക്കു പോവുകയും പിന്നീട് പത്രപ്രവര്‍ത്തനത്തിനു ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്തതോടെ അവളുമായുള്ള ആശയവിനിമയം തീരെ ഇല്ലാതായി. വര്‍ഷങ്ങളായി അവളെപ്പറ്റി ഒരു വിവരവും ഇല്ലാതിരിക്കെ ഒരുരാത്രി ഡല്‍ഹിയില്‍ വച്ച് അവളുടെ ഓര്‍മ പെട്ടെന്നു മനസ്സിലേക്കു കടന്നുവന്നു. രാത്രി ഉറങ്ങാനേ പറ്റിയില്ല. കണ്ണടയ്ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഞങ്ങളുടെ പഴയ സായാഹ്നയാത്രകളും അവളുടെ മനോഹരമായ കത്തുകളും എന്റെ ഭീരുത്വങ്ങളെ അവള്‍ ചോദ്യം ചെയ്തിരുന്ന സന്ദര്‍ഭങ്ങളുമൊക്കെ മനസ്സിലേക്ക് വല്ലാത്ത വ്യക്തതയോടെ കയറിനിന്നു.
എന്താണ് വര്‍ഷങ്ങള്‍ക്കുശേഷം അവളെപ്പറ്റി ഇങ്ങനെയൊരു ചിന്ത എന്ന് ആശങ്കപ്പെട്ടു രാവിലെതന്നെ നാട്ടിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ടെലിഫോണ്‍ ഡയറക്ടറിയില്‍നിന്ന് അവളുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. മറുതലയ്ക്കല്‍ അവളുടെ അമ്മയായിരുന്നു. കോളജ് കാലത്ത് രണ്ടുതവണ അവളുടെ വീട്ടില്‍ പോയിരുന്നതുകൊണ്ട് അമ്മ എന്നെ തിരിച്ചറിഞ്ഞു. പിന്നീട് ഒരു നിലവിളിയായിരുന്നു. 'അവള്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.' എന്നാണ് ആ അമ്മയ്ക്ക് എന്നോടു പറയാനുണ്ടായിരുന്ന വിശേഷം. പത്തു വര്‍ഷം മുന്‍പ് ആ നിമിഷം എന്റെ നെഞ്ചിലൂടെ കടന്നുപോയ വെള്ളിടി മാതിരിയൊന്ന് ഇതെഴുതുമ്പോള്‍ ഈ നിമിഷവും !അനുഭവിക്കുന്നുണ്ട്. കുറേ നേരത്തെ കരച്ചിലിനും എന്റെ നടുക്കം തെല്ല് അയഞ്ഞതിനുംശേഷം അമ്മ എന്നോട് അവളുടെ ജീവിതത്തിലുണ്ടായ വിശേഷങ്ങള്‍ ചുരുക്കി പറഞ്ഞു. അവള്‍ വിവാഹതയായി എന്നുപോലും ഞാന്‍ അറിയുന്നത് അപ്പോഴാണ്. ഒരു പെണ്‍കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നു. അവളും കുഞ്ഞും അടുത്ത പ്രദേശത്തുതന്നെയുള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. 'മരിക്കുന്നതിന്റെ തലേന്ന് എന്റെ കുഞ്ഞ് എന്നെ വിളിച്ച് ചില വിഷമങ്ങളുണ്ടെന്നും അമ്മ വൈകുന്നേരം ഇവിടം വരെ ഒന്നു വരണമെന്നും പറഞ്ഞിരുന്നു മോനേ; പക്ഷേ, ഞാന്‍ പോയില്ല. ഞാന്‍ പോയിരുന്നെങ്കില്‍ എന്റെ മോള് ഈ കടുംകൈ ചെയ്യില്ലായിരുന്നു….' പിന്നൈ ഞാന്‍ ഒന്നും കേട്ടില്ല.
ഈ സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് പൂര്‍ണമായി ഞാന്‍ ഇന്നുവരെ മോചിതനായിട്ടില്ല. അവളുടെ മരണത്തിന് ഞാനും കാരണക്കാരനല്ലേ എന്ന് എനിക്ക് ഇടയ്ക്കു തോന്നാറുണ്ട്. അവള്‍ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതക്കാരിയായിരുന്നു . അവള്‍ എവിടെ എന്ന് അന്വേഷിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും നൊമ്പരങ്ങളില്‍ പിന്തുണയാകാനുമുള്ള കടമ എനിക്കുണ്ടായിരുന്നു. എന്നോട് എല്ലാം അവള്‍ തുറന്നുപറയുകയും ചെയ്യുമായിരുന്നു. 'മിടുക്ക'നാകാനുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍ അവള്‍ എവിടെയെന്നു വര്‍ഷങ്ങളായി അന്വേഷിക്കുകപോലും ചെയ്യാതിരുന്ന എനിക്കും ആ മരണത്തില്‍ പങ്കുണ്ട്.
ഇന്ന് ഇതെല്ലാം ഓര്‍ത്തത്, കഴിഞ്ഞ ദിവസം കൊച്ചിയില്‍ മരിച്ച മിഷേല്‍ ഷാജിയുടെ മരണത്തിന്റെ തലേന്നു നടന്ന കാര്യങ്ങള്‍ പത്രത്തില്‍ വായിച്ചപ്പോഴാണ്. മരിക്കുന്നതിനു തലേന്ന് രാവിലെ ആ കുട്ടി മാതാപിതാക്കളെ വിളിച്ചു കാണണമെന്നു പറഞ്ഞു. അവര്‍ക്ക് ഏതോ ചടങ്ങിനു പോകാനുള്ളതിനാല്‍ കാണാന്‍ പോകാന്‍ പറ്റിയില്ല. വൈകുന്നേരം കുട്ടി വീണ്ടും വിളിച്ച് പപ്പയെയും മമ്മിയെയും കാണണമെന്നു പറഞ്ഞു. പിറ്റേന്ന് പരീക്ഷ ആയതിനാല്‍ സംസാരിച്ച് അവളുടെ സമയം കളയേണ്ട എന്നു കരുതി അവര്‍ പോയില്ല.
ഞാന്‍ ആ മാതാപിതാക്കാളെ ഒട്ടും കുറ്റപ്പെടുത്തുന്നില്ല. മകളുടെ നല്ല ഭാവി മാത്രമേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, എനിക്ക് ഉറപ്പുണ്ട് ഏതാനും കിലോമീറ്റര്‍ അകലെയുള്ള അവളുടെ താമസസ്ഥലം വരെ അവര്‍ ആ സന്ധ്യക്കു പോയിരുന്നെങ്കില്‍ നമുക്കാര്‍ക്കും ഇത്രമേല്‍ ഭാരപ്പെടേണ്ടി വരില്ലായിരുന്നു. പപ്പയുടേയോ മമ്മിയുടേയോ ചുമലില്‍ വീണ് ഒന്നു കരഞ്ഞു തെളിഞ്ഞ് അവള്‍ ജീവിതത്തെ കൂടുതല്‍ പ്രസരിപ്പോടെ സ്വീകരിച്ചേനേ
ഈ വാര്‍ത്ത വായിച്ചപ്പോള്‍, ആത്മഹത്യയുടെ തലേന്ന് അമ്മയെ കാണാന്‍ ആഗ്രഹിച്ച എന്റെ കൂട്ടുകാരിയെ ഞാന്‍ പെട്ടന്ന് ഓര്‍മിച്ചുപോയി. നമ്മുടെ കുഞ്ഞുങ്ങളും പ്രിയപ്പെട്ടവരുമൊക്കെ പറയുന്ന 'ഒന്നു കാണണം, അല്പനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം' എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ടെന്നു ജീവിതം വീണ്ടും കണ്ണീരോടെ, നടുക്കത്തോടെ ഓര്‍മിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (12 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (19 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (27 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (36 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (1 hour ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (1 hour ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (2 hours ago)

Malayali Vartha Recommends