Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കുണ്ടറയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച മുത്തച്ഛനെ അറസ്റ്റ് ചെയ്തു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ പുറം ലോകത്തെത്തിച്ചത് മലയാളി വാര്‍ത്ത

19 MARCH 2017 07:00 PM IST
മലയാളി വാര്‍ത്ത

കുണ്ടറയില്‍ പീഡനത്തെ തുടര്‍ന്ന് പത്ത് വയസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യപ്രതിയായ മുത്തച്ഛന്‍ വിക്ടറിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടെ മുത്തച്ഛന്റെ പങ്കും പുറം ലോകത്തെത്തിച്ചത് മലയാളി വാര്‍ത്തയാണ്. 10 വയസുകാരിയുടെ നീതിയ്ക്കായി നിരവധി വാര്‍ത്തകളാണ് മലയാളി വാര്‍ത്ത നല്‍കിയത്.

അതേസമയം മുത്തച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാല് ദിവസമായി വിക്ടര്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ അച്ഛനാണ് ഇയാള്‍. കൊല്ലത്തെ ഒരു അഭിഭാഷകന്റെ ഗുമസ്തനായിരുന്ന പ്രതി ഇപ്പോള്‍ സ്വകാര്യ ലോഡ്ജില്‍ മാനേജരാണ്.
പ്രതിയായ വിക്ടര്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിന് മൊഴി ലഭിച്ചിരുന്നു. അതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ കൂടി ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ കേസിലും പോലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും സഹോദരിയുടെയും മൊഴിയാണ് നിര്‍ണ്ണായകമായത്. ഇയാളുടെ പീഡനത്തെക്കുറിച്ച് പേരക്കുട്ടിയും മകളും തന്നോട് പറഞ്ഞിരുന്നതായി മുത്തശ്ശി പോലീസിന് മൊഴി നല്‍കി. ആദ്യം മുതല്‍ തന്നെ മുത്തച്ഛന്റെ പങ്കിനെക്കുറിച്ച് പോലീസിന് സംശയമുണ്ടായിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ സഹോദരിയും പ്രതിക്കെതിരെ മൊഴി നല്‍കി. കസ്റ്റഡിയിലുള്ള ഒന്‍പത് പ്രതികള്‍ നേരത്തെ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.

എന്നാല്‍ അന്വേഷണ സംഘത്തിന്റെ കൗണ്‍സിലിംഗിന് ശേഷം പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും അന്വേഷണത്തോട് സഹകരിച്ചു തുടങ്ങി. ഇതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഒരു മകള്‍ നഷ്ടപ്പെട്ടു ഇനിയൊരു മകള്‍ കൂടി നഷ്ടപ്പെടരുതെന്ന പോലീസിന്റെ കൗണ്‍സിലിംഗ് ഫലം കാണുകയായിരുന്നു.

ജനുവരി 15നാണ് കുണ്ടറയില്‍ പത്ത് വയസുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലമാണ് ജീവനൊടുക്കുന്നതെന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍ പീഡന വിവരം ചൂണ്ടിക്കാട്ടി കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്.

കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ട്

കുണ്ടറയില്‍ ജനുവരി പതിനഞ്ചിന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പത്തു വയസുകാരിയുടെ ഘാതകരെ ഇനിയും കണ്ടെത്തിയിട്ടില്ല. മൃഗീയവും കിരാതവുമായ രീതിയില്‍ കുട്ടി നിരന്തരം പീഡനത്തിന് വിധേയമായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നത്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഗൗരവമായ അന്വേഷണം നടത്താത്തതാണ് സി.ഐയേയും എസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം. കേസില്‍ അന്വേഷണം വേണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. 


മരണപ്പെട്ട കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ

പത്തുവയസ്സുകാരിയെ 150117ല്‍ പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ചു. 146 സെന്റീമീറ്റര്‍ ഉയരം 29 കിലോ ഭാരം. മുഖം കരുവാളിച്ചിരുന്നു. കണ്‍പോളകളില്‍ രക്തം കട്ട പിടിച്ചിരുന്നു. നാവ് പുറത്തേക്കു തള്ളിയിരുന്നു. ഗുഹ്യഭാഗം കോണ്‍ ആകൃതിയില്‍ വലിപ്പം വച്ചിരുന്നു. ഉള്ളിലെ ചര്‍മ്മത്തിലെ ചുളിവുകള്‍ നഷ്ടപ്പെട്ടിരുന്നു. ഗുദദ്വാരത്തിന്റെ വശങ്ങളില്‍ വെളുത്ത നിറത്തിലുള്ള പാടുകള്‍ കാണപ്പെട്ടിരുന്നു. തുടകളിലും ഇരു കാല്‍മുട്ടിനു മുകളിലും കാല്‍കളിലും തൊലി കുമിളിച്ചിരുന്നു. ഇടുപ്പെല്ലിനു സമീപത്തായി തയ്യലിട്ട ഒരു മുറിവടയാളവും കണ്ടിരുന്നു. നീല ബിന്ദിയുടെ അടയാളം നെറ്റിയിലുണ്ടായിരുന്നു.

സിന്തറ്റിക് ഷാള്‍ കൊണ്ടാണ് കഴുത്തില്‍ കുരുക്കിട്ടിരുന്നത്. കഴുത്തിലെ പേശികള്‍, രക്തകുഴലുകള്‍, എല്ലുകള്‍, തരുണാസ്ഥികള്‍ എന്നിവയെല്ലാം തികച്ചും സാധാരണ നിലയിലുള്ളതും കേടു സംഭവിക്കാത്ത സ്ഥിതിയിലും ആയിരുന്നു. യോനീ ചര്‍മ്മത്തിനരികില്‍ രണ്ടു മുറിവുകളുണ്ടായിരുന്നു. കന്യാചര്‍മ്മത്തിനടുത്ത് 3 മണി, 6 മണി, 9 മണി ഷേപ്പിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ജനനേന്ദ്രീയ ഭാഗങ്ങള്‍ക്കു ചുറ്റുമായി അനേകം പരിക്കുകളും പോറലുകളും കാണപ്പെട്ടു.

വിവിധയിടങ്ങളില്‍ കാണപ്പെട്ട മുറിവുകളും സ്ഥാനങ്ങളും അളവുകളുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ നിന്നെല്ലാം കുട്ടി മൃഗീയമായ പീഡനത്തിന് ഇരയായതായും കൊലപ്പെടുത്തിയതാണെന്നും വ്യക്തമാകുന്നതാണ്. പക്ഷെ പോലീസ് ആരെ രക്ഷിക്കാനാണ് അന്ന് നടപടിയെടുക്കാത്തതെന്നാണ് ആരേയും ഞെട്ടിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (15 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends