Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

പെണ്‍മക്കളുള്ള അച്ഛനും അമ്മയും അറിയണം... മിഷേലിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ നെഞ്ചു നീറ്റി സുഹൃത്തിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

19 MARCH 2017 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..

തിരുവല്ല- മല്ലപ്പള്ളി റോഡിൽ നാല് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...

സങ്കടക്കാഴ്ചയായി... എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയി

മതാപിതാക്കള്‍ മക്കളെ ദൂരെ പഠനത്തിനുവേണ്ടി അയച്ചു കഴിഞ്ഞാല്‍ അവളെ ഇടയ്ക്ക് പോയി ശല്യപ്പെടുത്തേണ്ട മകള്‍ പഠിച്ചോട്ടേ എന്നു വിചാരിക്കരുത്. പിന്നെ വിവാഹം കഴിച്ചയച്ചുകഴിഞ്ഞാല്‍ അവള്‍ അവിടെ സ്വസ്ഥമായി ജീവിച്ചോട്ടോയെന്നു കരുതി ഇടയ്ക്ക് കാണാതിരിക്കരുത്. മകള്‍ അച്ഛനെയും അമ്മയെയും ഒന്നു കാണണമെന്ന് പറഞ്ഞാല്‍ ആരും ഉപേക്ഷ വിചാരിക്കരുത്. അവര്‍ എന്തിനാണ് കാണണം എന്നു പറഞ്ഞതെന്ന് അന്വേഷിക്കുക തന്നെ വേണം.

അല്ലാതെ പിന്നെയാകട്ടേയെന്ന് പറഞ്ഞ് ഒരിക്കലും ഒഴിവാകരുത്. കാരണം കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍ വായനക്കാരുടെ നെഞ്ചു നീറ്റി സുഹൃത്തിനെ കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ ഒരു ഓര്‍മ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്. മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് മിഷേല്‍ അച്ഛനേയും അമ്മയേയും വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ അവര്‍ എത്തിയിരുന്നില്ലെന്നും രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.

പരീക്ഷാ കാലമായതിനാല്‍ പഠനത്തിന് തടസ്സമാവേണ്ടെന്നു കരുതി പിറ്റേദിവസവും അവര്‍ മിഷേലിനെ കാണാന്‍ എത്തിയില്ല. ഒരു പക്ഷെ അന്ന് കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍, സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ മിഷേലിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ ഷാജന്‍ സി മാത്യു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
ഈ സംഭവം പുറത്തുവരുമ്പോള്‍ തന്റെ പഴയ സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വരുന്നുവെന്നും ഷാജന്‍ സി മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാള മനോരമയിലെ ചീഫ് സബ് എഡിറ്ററാണ് ഷാജന്‍ സി മാത്യു. ഷാജന്റെ നൊമ്ബരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പ് കണ്ണീരോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം:
എനിക്ക് ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു. അവള്‍ എറണാകുളം ലോ കോളജിലാണു പഠിച്ചിരുന്നത്. വളരെ അകലെയുള്ള കോളജുകളില്‍ പഠിക്കുകയും ദേശങ്ങളില്‍ ജീവിക്കുകയും ചെയ്തിട്ടും ചില ക്യാംപുകളിലൂടെയും ചര്‍ച്ചാവേദികളിലൂടെയും ഞങ്ങള്‍ നല്ല കൂട്ടുകാരായി. അന്നു ടെലിഫോണ്‍ സാര്‍വത്രികമല്ലാത്തതിനാല്‍ കത്തുകളിലൂടെയായിരുന്നു ആശയവിനിമയം. അവളോളം സത്യസന്ധയായ, കാപട്യം തീണ്ടിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടേയില്ല.
നാട്ടിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനു ചെന്നൈയിലേക്കു പോവുകയും പിന്നീട് പത്രപ്രവര്‍ത്തനത്തിനു ഡല്‍ഹിയിലേക്കു തിരിക്കുകയും ചെയ്തതോടെ അവളുമായുള്ള ആശയവിനിമയം തീരെ ഇല്ലാതായി. വര്‍ഷങ്ങളായി അവളെപ്പറ്റി ഒരു വിവരവും ഇല്ലാതിരിക്കെ ഒരുരാത്രി ഡല്‍ഹിയില്‍ വച്ച് അവളുടെ ഓര്‍മ പെട്ടെന്നു മനസ്സിലേക്കു കടന്നുവന്നു. രാത്രി ഉറങ്ങാനേ പറ്റിയില്ല. കണ്ണടയ്ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഞങ്ങളുടെ പഴയ സായാഹ്നയാത്രകളും അവളുടെ മനോഹരമായ കത്തുകളും എന്റെ ഭീരുത്വങ്ങളെ അവള്‍ ചോദ്യം ചെയ്തിരുന്ന സന്ദര്‍ഭങ്ങളുമൊക്കെ മനസ്സിലേക്ക് വല്ലാത്ത വ്യക്തതയോടെ കയറിനിന്നു.

എന്താണ് വര്‍ഷങ്ങള്‍ക്കുശേഷം അവളെപ്പറ്റി ഇങ്ങനെയൊരു ചിന്ത എന്ന് ആശങ്കപ്പെട്ടു രാവിലെതന്നെ നാട്ടിലെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ടെലിഫോണ്‍ ഡയറക്ടറിയില്‍നിന്ന് അവളുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു. മറുതലയ്ക്കല്‍ അവളുടെ അമ്മയായിരുന്നു. കോളജ് കാലത്ത് രണ്ടുതവണ അവളുടെ വീട്ടില്‍ പോയിരുന്നതുകൊണ്ട് അമ്മ എന്നെ തിരിച്ചറിഞ്ഞു.

പിന്നീട് ഒരു നിലവിളിയായിരുന്നു. 'അവള്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.' എന്നാണ് ആ അമ്മയ്ക്ക് എന്നോടു പറയാനുണ്ടായിരുന്ന വിശേഷം. പത്തു വര്‍ഷം മുന്‍പ് ആ നിമിഷം എന്റെ നെഞ്ചിലൂടെ കടന്നുപോയ വെള്ളിടി മാതിരിയൊന്ന് ഇതെഴുതുമ്പോള്‍ ഈ നിമിഷവും !അനുഭവിക്കുന്നുണ്ട്. കുറേ നേരത്തെ കരച്ചിലിനും എന്റെ നടുക്കം തെല്ല് അയഞ്ഞതിനുംശേഷം അമ്മ എന്നോട് അവളുടെ ജീവിതത്തിലുണ്ടായ വിശേഷങ്ങള്‍ ചുരുക്കി പറഞ്ഞു. അവള്‍ വിവാഹതയായി എന്നുപോലും ഞാന്‍ അറിയുന്നത് അപ്പോഴാണ്. ഒരു പെണ്‍കുഞ്ഞും ഉണ്ട്.

ഭര്‍ത്താവ് വിദേശത്തായിരുന്നു. അവളും കുഞ്ഞും അടുത്ത പ്രദേശത്തുതന്നെയുള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. 'മരിക്കുന്നതിന്റെ തലേന്ന് എന്റെ കുഞ്ഞ് എന്നെ വിളിച്ച് ചില വിഷമങ്ങളുണ്ടെന്നും അമ്മ വൈകുന്നേരം ഇവിടം വരെ ഒന്നു വരണമെന്നും പറഞ്ഞിരുന്നു മോനേ... പക്ഷേ, ഞാന്‍ പോയില്ല. ഞാന്‍ പോയിരുന്നെങ്കില്‍ എന്റെ മോള് ഈ കടുംകൈ ചെയ്യില്ലായിരുന്നു....' പിന്നെ ഞാന്‍ ഒന്നും കേട്ടില്ല.

ഈ സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് പൂര്‍ണമായി ഞാന്‍ ഇന്നുവരെ മോചിതനായിട്ടില്ല. അവളുടെ മരണത്തിന് ഞാനും കാരണക്കാരനല്ലേ എന്ന് എനിക്ക് ഇടയ്ക്കു തോന്നാറുണ്ട്. അവള്‍ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതക്കാരിയായിരുന്നു . അവള്‍ എവിടെ എന്ന് അന്വേഷിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും നൊമ്പരങ്ങളില്‍ പിന്തുണയാകാനുമുള്ള കടമ എനിക്കുണ്ടായിരുന്നു. എന്നോട് എല്ലാം അവള്‍ തുറന്നുപറയുകയും ചെയ്യുമായിരുന്നു. 'മിടുക്ക'നാകാനുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍ അവള്‍ എവിടെയെന്നു വര്‍ഷങ്ങളായി അന്വേഷിക്കുകപോലും ചെയ്യാതിരുന്ന എനിക്കും ആ മരണത്തില്‍ പങ്കുണ്ട്.

ഇന്ന് ഇതെല്ലാം ഓര്‍ത്തത്, കഴിഞ്ഞ ദിവസം കൊച്ചിയില്‍ മരിച്ച മിഷേല്‍ ഷാജിയുടെ മരണത്തിന്റെ തലേന്നു നടന്ന കാര്യങ്ങള്‍ പത്രത്തില്‍ വായിച്ചപ്പോഴാണ്. മരിക്കുന്നതിനു തലേന്ന് രാവിലെ ആ കുട്ടി മാതാപിതാക്കളെ വിളിച്ചു കാണണമെന്നു പറഞ്ഞു. അവര്‍ക്ക് ഏതോ ചടങ്ങിനു പോകാനുള്ളതിനാല്‍ കാണാന്‍ പോകാന്‍ പറ്റിയില്ല. വൈകുന്നേരം കുട്ടി വീണ്ടും വിളിച്ച് പപ്പയെയും മമ്മിയെയും കാണണമെന്നു പറഞ്ഞു. പിറ്റേന്ന് പരീക്ഷ ആയതിനാല്‍ സംസാരിച്ച് അവളുടെ സമയം കളയേണ്ട എന്നു കരുതി അവര്‍ പോയില്ല.

ഞാന്‍ ആ മാതാപിതാക്കാളെ ഒട്ടും കുറ്റപ്പെടുത്തുന്നില്ല. മകളുടെ നല്ല ഭാവി മാത്രമേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ. പക്ഷേ, എനിക്ക് ഉറപ്പുണ്ട് ഏതാനും കിലോമീറ്റര്‍ അകലെയുള്ള അവളുടെ താമസസ്ഥലം വരെ അവര്‍ ആ സന്ധ്യക്കു പോയിരുന്നെങ്കില്‍ നമുക്കാര്‍ക്കും ഇത്രമേല്‍ ഭാരപ്പെടേണ്ടി വരില്ലായിരുന്നു. പപ്പയുടേയോ മമ്മിയുടേയോ ചുമലില്‍ വീണ് ഒന്നു കരഞ്ഞു തെളിഞ്ഞ് അവള്‍ ജീവിതത്തെ കൂടുതല്‍ പ്രസരിപ്പോടെ സ്വീകരിച്ചേനേ...

ഈ വാര്‍ത്ത വായിച്ചപ്പോള്‍, ആത്മഹത്യയുടെ തലേന്ന് അമ്മയെ കാണാന്‍ ആഗ്രഹിച്ച എന്റെ കൂട്ടുകാരിയെ ഞാന്‍ പെട്ടന്ന് ഓര്‍മിച്ചുപോയി. നമ്മുടെ കുഞ്ഞുങ്ങളും പ്രിയപ്പെട്ടവരുമൊക്കെ പറയുന്ന 'ഒന്നു കാണണം, അല്പനേരം അടുത്തിരിക്കണം, ഇത്തിരി സംസാരിക്കണം' എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ കേവലം വാക്കുകളല്ല, അതിന് ഒരു ജീവന്റെ വിലയുണ്ടെന്നു ജീവിതം വീണ്ടും കണ്ണീരോടെ, നടുക്കത്തോടെ ഓര്‍മിപ്പിക്കുന്നു. എന്റെയും നിങ്ങളുടെയുമൊക്കെ ഓട്ടം എങ്ങോട്ടാണ്....?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (6 minutes ago)

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..  (8 minutes ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (24 minutes ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (42 minutes ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (51 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (1 hour ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (1 hour ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (1 hour ago)

ജയിംസ് വാട്സൺ അന്തരിച്ചു.  (1 hour ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (2 hours ago)

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA  (2 hours ago)

രാവിലെ ഉണരാതിരുന്നതോടെ വിളിക്കാനായി മുത്തശ്ശിയെത്തി... നോക്കിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന....  (2 hours ago)

ഏഴ്‌ വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു  (2 hours ago)

കഴിഞ്ഞ ദിവസം പുതുക്കി പണിത കെട്ടിടത്തിൽ തീപിടുത്തം..  (3 hours ago)

മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends