Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ തന്നെ, കുട്ടിയെ പീഡനത്തിനിരയാക്കിയത് ഒരു വര്‍ഷം; കുറ്റം സമ്മതിച്ച പ്രതിക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റമാണു ചുമത്തിയിരിക്കുന്നത്

19 MARCH 2017 09:56 PM IST
മലയാളി വാര്‍ത്ത

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി തൂങ്ങിമരിച്ച കേസില്‍ മുത്തച്ഛന്‍ വിക്ടറിനെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ തന്നെയെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടര്‍. മുത്തശ്ശിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടര്‍. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതി നിയമത്തിന്റെ സങ്കീര്‍ണതകളെപ്പറ്റി ബോധവാനായിരുന്നു. 

ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നതായി വിക്ടര്‍ പറയുന്നു. അതിനായ് വീട്ടില്‍ മനപൂര്‍വ്വം താന്‍ സാഹചര്യമുണ്ടാക്കിയിരുന്നതായും പ്രതി പറഞ്ഞു.
നാലു ദിവസത്തെ ചോദ്യം ചെയ്യലിനും കൗണ്‍സിലിങ്ങിനും ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും അന്വേഷണത്തോട് സഹകരിക്കുന്നത്. ഇതോടെയാണ് കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. ഒരു മകള്‍ നഷ്ടപ്പെട്ടു, ഇനിയുള്ള മകളെക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നതും സഹകരിക്കണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ കൗണ്‍സിലിങ്ങാണ് ബന്ധുക്കളുടെ മനംമാറ്റത്തിനു കാരണം.

ആത്മഹത്യ ചെയ്യുമെന്നു മരണത്തിനു മൂന്നു നാലു ദിവസം മുന്‍പു പെണ്‍കുട്ടി പറഞ്ഞിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാവിലെ മുതല്‍ പെണ്‍കുട്ടി വിഷാദത്തിലായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള സമയത്തിനിടെ പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിരുന്നു. വീട്ടില്‍ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമാണ് കുറിപ്പ്. ആത്മഹത്യക്കുറിപ്പിലുള്ളത് കുട്ടിയുടെ കൈപ്പട തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ആരെങ്കിലും കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണോ എന്നു പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

അതിനിടെ, പെണ്‍കുട്ടിയെ അച്ഛന്‍ മുന്‍പ് ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പൊലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ഡിവൈഎസ്പി: ബി. കൃഷ്ണകുമാര്‍ അറിയിച്ചു. കേസിന്റെ വാസ്തവത്തെപ്പറ്റി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പുനരന്വേഷണം നടത്താന്‍ കൊല്ലം എസ്പി ഉത്തരവിട്ടിരുന്നു. പ്രാരംഭപരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടതുകൊണ്ടാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കുന്നത്. പെണ്‍കുട്ടി മരിച്ച കേസില്‍ അമ്മയുടെയും മുത്തച്ഛന്റെയും നുണപരിശോധന നാളെ നടത്തുമെന്ന് അന്വേഷണം സംഘം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (15 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (41 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends