കോഴിക്കോട് ദേശീയപാതയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു

കോഴിക്കോട് ദേശീയപാത തിക്കോടിക്കടുത്ത് കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ ആദില്‍ (5), സഹ്‌റിന്‍ (7) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളെയും സ്ത്രീയെയും െ്രെഡവറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ നില ഗുരുതരം. കൊയിലാണ്ടി മര്‍ക്കസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തിപ്പെട്ടത്.
രാവിലെ ഏഴരയോടെയാണ് അപകടം. മുക്കത്തുനിന്ന് ഇഷ്ടിക കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിനുമുകളിലേക്കു മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha