പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്തളംപാറ മുടത്താംകുടിയില്‍ രാഹുല്‍(22), കാമാക്ഷി അത്തിയാലില്‍ ബിബിന്‍(21) എന്നിവരെയാണ് കട്ടപ്പന സിഐ വിഎസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി രാഹുലാണ് പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയത്. പിന്നീട് ഇരുവരും തമ്മില്‍ അകന്നു. രാഹുലുമായി പിരിഞ്ഞ കാര്യം വിദ്യാര്‍ത്ഥിനി സഹപാഠിയോടു പറഞ്ഞിരുന്നു.
സഹപാഠിയുടെ ബന്ധുവായ ബിബിന്‍ ഇക്കാര്യം അറിഞ്ഞതോടെ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ 15 ന് പെണ്‍കുട്ടിയുമായി ഇയാള്‍ മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ തങ്കമണി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി കല്യാണത്തണ്ടിലെത്തിച്ച് ബിബിന്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയും യുവാവും കല്യാണത്തണ്ട് ഭാഗത്തുണ്ടെന്നു വിവരം ലഭിച്ച പോലീസ് അടുത്ത ദിവസം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയപ്പോള്‍ മുമ്പും പീഡനം നടന്നതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രാഹുലും പീഡിപ്പിച്ചതായി മൊഴി നല്‍കി. തുടര്‍ന്ന് രാഹുലിനെയും അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡു ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷമായി പീഡിപ്പിച്ച ജെന്റ്സ് ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഉഴവൂര്‍ കുളക്കാട്ട് ജോബ്സ(22)ണെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നടുറോഡില്‍ കൈമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണു പീഡനവിവരം പുറത്തുവന്നത്. വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതാണ് കാരണം. ഞായറാഴ്ച വൈകിട്ട് നാലോടെ ടൗണില്‍വച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മരങ്ങാട്ടുപിള്ളി പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചികിത്സനല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്കു വിട്ടയച്ചു. രണ്ടുവര്‍ഷംമുമ്പ് കുറവിലങ്ങാട്ട് പ്ലസ്ടു പഠനത്തിനു എത്തിയപ്പോഴാണു പ്രതിയുമായി പെണ്‍കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്നു പ്രതിയുടെയും പെണ്‍കുട്ടിയുടെയും വീട്ടിലും അയല്‍പ്രദേശങ്ങളിലും വച്ചു പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. അമ്മയും അമ്മൂമ്മയും മാത്രമാണു പെണ്‍കുട്ടിയുടെ വീട്ടിലുള്ളത്. പ്രതിയുടെ അച്ഛന്‍ ജീവനൊടുക്കിയിരുന്നു. അമ്മ അപകടത്തിലും മരിച്ചതോടെ സഹോദരന്‍ മാത്രമാണു പ്രതിയുടെ വീട്ടിലുള്ളത്. യുവമോര്‍ച്ച നേതാവാണു താനെന്നു പ്രതി അവകാശപ്പെട്ടതായി രാമപുരം സി.ഐ: എന്‍. ബാബുക്കുട്ടന്‍ പറഞ്ഞു. രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണു ജോബ്സണ്‍
https://www.facebook.com/Malayalivartha