കാസര്‍കോട് മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ട നിലയില്‍; കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ലീഗ് ഹര്‍ത്താല്‍

കാസര്‍കോട് പഴയ ചൂരിയില്‍ മദ്രസ അധ്യാപകന്‍ കൊല്ലപ്പെട്ടനിലയില്‍. കുടക് സ്വദേശിയായ റിയാസ് (30) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്. താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് റിയാസ് താമസിച്ചിരുന്നത്. തൊട്ടടുത്ത മറ്റൊരു മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് താമസിക്കുന്നത്. അര്‍ധ രാത്രിയോടെ ശബ്ദം കേട്ട് ഖത്തീബ് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍തന്നെ ഖത്തീബ് മൈക്കിലൂടെ വിവരം നാട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ എത്തിയാണ് കഴുത്തറുത്ത് ചോരയില്‍ കുളിച്ചു കിടന്ന റിയാസിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍.
https://www.facebook.com/Malayalivartha