നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ്, മൊബൈല്‍ ഫോണ്‍ കണ്ടെത്തുക ലക്ഷ്യം

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ഓഫീസില്‍ റെയ്ഡ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രമുഖ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ എറണാകുളത്തെ ഓഫീസിലാണ് റെയ്ഡ് നടന്നത്.
നടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ അഭിഭാഷകന് കൈമാറിയെന്നാണ് പോലീസ് കരുതുന്നത്. കറുകുറ്റിയിലെ അഭിഭാഷകന് കൊടുത്ത ഫോണില്‍ ഈ ദൃശ്യങ്ങള്‍ മാറ്റിയിരുന്നെന്ന് പള്‍സര്‍ സുനി മൊഴിയും നല്‍കിയിരുന്നു.
ദൃശ്യങ്ങള്‍ നല്‍കിയത് സുനി തന്നെയാണന്ന് അഭിഭാഷകന്റെ മൊഴിയുണ്ടായിരുന്നു. മെമ്മറി കാര്‍ഡില്‍ കാറിനുള്ളിലെ ദൃശ്യങ്ങളാണെന്നും സുനി തന്നെയാണിത് പകര്‍ത്തിയെന്ന തരത്തിലുള്ള ദൃശ്യങ്ങളാണുള്ളതെന്നും നടിയെ ക്രൂരമായിട്ടായിരുന്നു ഉപദ്രവിച്ചതെന്നുമാണ് ലഭ്യമായ വിവരങ്ങള്‍.
https://www.facebook.com/Malayalivartha