കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്നഭ്യര്‍ത്ഥിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

കെ.എം.മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ചത് ശുഭസൂചകമായി കാണുന്നുവെന്നും നേതാക്കള്‍ മലപ്പുറത്ത് പറഞ്ഞു.
യു.ഡി.എഫ് വിട്ടു പോയ കെ.എം. മാണിയും കേരള കോണ്‍ഗ്രസും കോണി വഴി മടങ്ങി വരണമെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. മലപ്പുറം തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കെ.എം. മാണി എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു. കേരള കോണ്‍ഗ്രസ് എന്നും യു.ഡി.എഫിന്റെ അഭിവാജ്യ ഘടകമാണന്നാണ് ഉറച്ച വിശ്വാസം-ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കെ.എം. മാണിയെടുത്ത സമീപനം യു.ഡി.എഫിനോടുളള അദ്ദേഹത്തിന്റെ ഗാഢബന്ധമാണ് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ഇനിയും യു.ഡി.എഫിന്റെ ഭാഗമാകണം എന്നാണ് ആഗ്രഹിക്കുന്നത്.
കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടു വരാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ മുന്‍കയ്യെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എം. മാണിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേ സ്വരേത്തില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha