കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചതിന് നന്ദി അറിയിച്ച് മാണി

കേരള കോണ്‍ഗ്രസ്എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് കെ.എം.മാണി രംഗത്ത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മാണി തന്റെ നിലപാട് വ്യക്തമാക്കിയത്.
മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത് മുസ്ലിം ലീഗുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പംകൊണ്ടാണ്. ഈ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുത്.
യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരള കോണ്‍ഗ്രസ്എം മുന്നണി വിട്ടത്. ശപിച്ചിട്ടല്ല താന്‍ ഇറങ്ങിപ്പോന്നതെന്നും വിഷമംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനോടോ കോണ്‍ഗ്രസിനോട് വിരോധമില്ല. അതിനാല്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. പാര്‍ട്ടി നയങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തീരുമാനിക്കുമെന്നും കെ.എം.മാണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























