വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം;നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെയുള്ള കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

ലക്കിടിയിലെ ജവഹര്‍ലാല്‍ കാമ്പസിലുള്ള ലോ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരായ കേസ് ഉച്ചക്ക് ശേഷം പരിഗണിക്കും. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഹൈകോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്ന പ്രതിഭാഗത്തിെന്റ വാദം അംഗീകരിച്ചാണ്‌കോടതിയുടെ നടപടി.
ലക്കിടിയിലെ ജവഹര്‍ലാല്‍ കാമ്പസിലുള്ള ലോ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെയും മറ്റ് അഞ്ച് പേരെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നിയമോപദേഷ്ടാവ് സുചിത്ര, പി.ആര്‍.ഒ വത്സലകുമാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
നെഹ്‌റു ഗ്രൂപ്പിെന്റതന്നെ ഉടമസ്ഥതയിലുള്ള ഷൊര്‍ണൂര്‍ വാണിയംകുളം പി.കെ. ദാസ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ജിഷ്ണുപ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ജവഹര്‍ലാല്‍ കാമ്പസിലെ രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. കോളജിലെ അനധികൃത പണപ്പിരിവുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലേക്കും കേന്ദ്ര ആദായനികുതി വകുപ്പിനും പരാതി നല്‍കിയതിലുള്ള വൈരാഗ്യംമൂലം മര്‍ദിച്ചുവെന്നാണ് ഷഹീറിെന്റ പരാതി.
https://www.facebook.com/Malayalivartha
























