നെഹ്‌റു കോളെജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജഡ്ജി കോളെജിന്റെ ആതിഥ്യം സ്വീകരിച്ചയാളെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍

ഞങ്ങള്‍ക്കാ ജഡ്ജിയില്‍ വിശ്വാസം ഇല്ല. എല്ലാം ഒത്തുകളികള്‍ മാത്രം. നെഹ്‌റു കോളെജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു കോളെജിന്റെ ആതിഥ്യം സ്വീകരിച്ചയാളെന്ന് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ വളരെ വേദനാജനകമായ അനുഭവമാണുണ്ടായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വേട്ടക്കാരനായ കൃഷ്ണദാസിനൊപ്പം കോടതി പോലും കക്ഷി ചേരുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് തങ്ങളിത് പറയുന്നതതെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഉച്ചയോടെ പരിഗണിക്കും. പന്ത്രണ്ടിനും ഒന്നിനും ഇടയ്ക്ക് പരിഗണിക്കുമെന്നാണ് വിവരം.
പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളെജില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന പഠനയാത്രയില്‍ എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമാണ് ലക്കിടി കോളജ് പഠന യാത്ര സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട ലീഗല്‍ അഡൈ്വസര്‍ സുചിത്ര., കൃഷ്ണദാസ് മര്‍ദ്ദിച്ചതായി പരാതി നല്‍കിയ സഹീര്‍ ഷൗക്കത്ത്, എന്നിവര്‍ക്കൊപ്പം എബ്രഹാം മാത്യു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോളെജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ തന്റെ ഉറ്റ സുഹൃത്താണെന്ന് പഠനയാത്രയില്‍ പങ്കെടുത്ത് എബ്രഹാം മാത്യു പറഞ്ഞിരുന്നുവെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു. ഇത്രയും നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് നീതിന്യായം മാറിയോ എന്നതും സങ്കടകരമാണെന്നും ബന്ധുക്കള്‍ പറയുന്നു.
ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി കൃഷ്ണദാസിനെ ഇന്നലെ തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ കൃഷ്ണദാസിനെ പിന്നീട് വിയ്യൂര്‍ സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു
കൃഷ്ണദാസിനൊപ്പം ലീഗല്‍ അഡ്‌വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ എന്നിവയടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























