കൊച്ചിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടു, കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും സുരക്ഷിതര്‍

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ നാവികസേനാ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. പക്ഷി ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണു നിയന്ത്രണം വിട്ട് അപകടം ഉണ്ടായത്. ചേതക് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും സുരക്ഷിതരാണ്.
രാവിലെ പത്തു മണിയോടെയാണു സംഭവം. പറന്നുയരാന്‍ തുടങ്ങുമ്പോള്‍ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഫോര്‍ട്ട് കൊച്ചിയിലെ ഡിസ്ട്രിക്റ്റ് -4 കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്തെ പതിവു പരിശീലനത്തിനിടെയാണ് അപകടം.
https://www.facebook.com/Malayalivartha
























