അങ്ങനെ ജുഡീഷ്യറിയും പഴി കേട്ടു !

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ കേരള ഹൈക്കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസായി ചുമതലയേറ്റ നവനീതി പ്രസാദ് സിംഗ് ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതാം. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ഒരു സംശയം മാത്രമായി ഇത് മാറട്ടെ എന്നാണ് കേരളം പ്രാര്‍ത്ഥിക്കേണ്ടത്.
ഉന്നത നീതിപീഠമാണ് കേരളത്തെ സംബന്ധിച്ചടത്തോളം കേരള ഹൈക്കോടതി. നീതിദേവതയുടെ അധിവാസ കേന്ദ്രമാണ് ഹൈക്കോടതി. അവിടെത്തെ ജഡ്ജിമാര്‍ സത്യസന്ധരും സുതാര്യരുമാണ്. എന്നിട്ടും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നു. എവിടെയാണ് പാളിയത്?
പഴയ കാലത്ത് ഹൈക്കോടതി ജഡ്ജിമാര്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറില്ലായിരുന്നു. സമ്മേളനങ്ങളില്‍ നിന്നും ശില്പശാലകളില്‍ നിന്നും അവര്‍ ഒഴിഞ്ഞു നിന്നു. എന്തിന് വിവാഹങ്ങളില്‍ പോലും പങ്കെടുക്കാറുണ്ടായിരുന്നില്ല.അവര്‍ ക്ലബുകളില്‍ പോവുകയോ സുഹൃത്തുക്കളുമായി സംവദിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്ജിമാരെ പോലെയായിരുന്നു കീഴ്‌കോടതി ജഡ്ജിമാരും.
ഇന്ന് സ്ഥിതിഗതികള്‍ മാറി.ജഡ്ജിമാര്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് പതിവായിരിക്കുന്നു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ക്കൊപ്പം സ്വകാര്യ സമ്മേളനങ്ങളിലും അവര്‍ സംബന്ധിക്കുന്നു. അത് ഒരിക്കലും തെറ്റല്ല.ജനകീയരായ ജഡ്ജിമാര്‍ക്ക് ജനങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ കഴിയും.
ഇത്തരം ഒരു യോഗത്തില്‍ സംബന്ധിച്ച ജഡ്ജിക്കെതിരെയാണ് ജിഷ്ണുവിന്റെ കേസില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം തെറ്റ് ചെയ്യാനിടയില്ല.എന്നാല്‍ തെറ്റുകാര്‍ക്കൊപ്പം നിന്നെടുത്ത ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി തീര്‍ന്നിരിക്കുകയാണ്.
ആരോപണം കേള്‍ക്കേണ്ടി വന്ന ജഡ്ജി നെഹ്‌റു കോളേജില്‍ പോയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇങ്ങനെയൊരു ആരോപണം കേള്‍ക്കേണ്ടി വരില്ലായിരുന്നു. തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും വരുന്നവരെ തിരിച്ചറിയാത്തതിന്റെ ദൗര്‍ഭാഗ്യം
https://www.facebook.com/Malayalivartha
























