ബാലതാരത്തെ പീഡിപ്പിച്ച കേസില്‍ യുവതി കസ്റ്റഡിയില്‍

കൊല്ലത്ത് ബാലതാരം ബലാത്സംഘത്തിന് ഇരയായ സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പ്രതിയായ രേഷ്മയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്ന് പേര്‍ക്കായി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കൊല്ലം മുണ്ടയ്ക്കലിലാണ് ബാലതാരം ബലാത്സംഘത്തിന് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികളില്‍ ഒരാളായ ഫൈസലിനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് പുറമെയാണ് രണ്ട് യുവതികള്‍ക്ക് എതിരെ കൂടി പൊലീസ് കേസെടുത്തത്. ഇതില്‍ തൃപ്പുണ്ണിത്തറ ബ്ലാക്ക് മെയില്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ രേഷ്മയെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റയിലെടുത്തത് .അതേ സമയം കസ്റ്റടിയിലായ രേഷ്മയെ തൃപ്പുണ്ണിത്തറ പോലീസിന് കൈമാറി. കൊല്ലം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ തൃപ്പുണ്ണിത്തറ കേസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം യുവതിയെ കൊല്ലം പൊലീസിന് കൈമാറും. മറ്റ് മൂന്ന് പ്രതികള്‍ക്കായ സംസ്ഥാന വ്യാപകമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു
https://www.facebook.com/Malayalivartha

























