നിയമപീഠവും ബന്ധുക്കളും കൈ വിട്ട് പെരുവഴിയിലേക്ക് ഇറങ്ങേണ്ടിവന്ന അമ്മയ്ക്കും മകള്‍ക്കും നാടിന്റെ കൈത്താങ്ങ്, ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ താത്കാലിക വീടു നല്‍കി

കാഞ്ഞിരപ്പള്ളിയില്‍ കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കോടതി ഉത്തരവ് നടപ്പാക്കിയതോടെ പെരുവഴിയിലായ രോഗിയായ അമ്മയ്ക്കും മകള്‍ക്കും നാടിന്റെ കൈത്താങ്ങ്. ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി ജമാത്തിന്റെ നേതൃത്വത്തില്‍ ബബിതയ്ക്കും മകള്‍ക്കും താല്‍ക്കാലികമായ വീടു നല്‍കി. സ്വന്തമായ വീടും സ്ഥലവും നല്‍കാന്‍ സുമനസുകളുടെ കൂടി സഹകരണം പ്രതീക്ഷിച്ച് നാട്ടുകാര്‍.
കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന ബബിതയ്ക്കും മകള്‍ക്കും ഇനി സ്വസ്ഥമായി ഉറങ്ങാം. ഇടിഞ്ഞുവീഴാറായ ഒറ്റമുറി ഷെഡില്‍ പകച്ചു കഴിഞ്ഞിരുന്ന ആ ദിവസങ്ങള്‍ ഇനി മറക്കാം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ ജമാഅത്ത് ഭാരവാഹികളും കാഞ്ഞിരപ്പള്ളി എസ്‌ഐ എ.എസ്.അന്‍സലും പൂതക്കുഴിയിലുള്ള പുതിയ വാടക വീട്ടിലേക്ക് ഇരുവരെയും എത്തിച്ചു. സഹായിച്ചവര്‍ക്കെല്ലാം നന്ദിപറഞ്ഞ് ബബിത
പലചരക്ക് സാധനങ്ങളും അത്യാവേശം വേണ്ട വീട്ടുസാധനങ്ങളും പൊലീസാണ് എത്തിച്ചുനല്‍കിയത്. കൂടുതല്‍ പേരുടെ സഹായം കൂടി സമാഹരിച്ച് ഇരുവര്‍ക്കും സ്വന്തമായം വീടും സ്ഥലവും ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം. ചലച്ചിത്രമേഖലയില്‍ നിന്നുള്‍പ്പെടെ. ഒട്ടേറപേര്‍ ഇതിനോടകം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി ഉത്തരവിനെതുടര്‍ന്ന് ബബിതയെയും മകളെയും കുടിയൊഴിപ്പിച്ചത്.
https://www.facebook.com/Malayalivartha

























