അങ്കമാലി ഡയറീസ് സംഘത്തിന്റെ ആരോപണങ്ങളെല്ലാം സിനിമക്ക് ആളെ കൂട്ടാനുള്ള തന്ത്രം; പോലീസിനെതിരെ പടച്ചുവിട്ട ആരോപണം സംഘത്തിന് തന്നെ തിരിച്ചടിയാകുന്നു...പോലീസിന് അനുകൂലമായി സിസിടിവി ദൃശ്യങ്ങളും

വെറും പബ്‌ളിസിറ്റിക്കായി പോലീസിനെതിരെ അങ്കമാലി ഡയറീസ് സംഘം തൊടുത്തുവിട്ട ആരോപണങ്ങള്‍ തിരിച്ചടിയാകുന്നു സംഘത്തിന്. നഗരത്തില്‍ അങ്കമാലി ഡയറി സിനിമ പ്രവര്‍ത്തകരുടെ വാഹനം പൊലീസ് തടഞ്ഞതുമുതല്‍ തിരിച്ച് പോകുന്നത് വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം ഏറെ വിവാദമായ സാഹചര്യത്തിലാണ് നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സീസീ ടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പൊലീസ് ജീപ്പ് വട്ടംവച്ച് സിനിമ സ്‌റ്റൈലില്‍ വാഹനം തടഞ്ഞെന്നും തങ്ങളെ അപമാനിച്ചെന്നും മറ്റുംകാണിച്ച് സിനിമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഡി ജി പി ക്ക് പരാതി നല്‍കിയിരുന്നു.നവമാധ്യമങ്ങളിലും ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റ പേരില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും നടിനടന്മാരും ഡി വൈ എസ് പി അടക്കമുള്ള പൊലീസുകാരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ നിരവധി പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിരുന്നു.
പരാതിക്കിടയാക്കിയ സംഭവത്തിന്റെ ഏഴുമിനിട്ടോളം നീളുന്ന ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്. വ്യാപാര സ്ഥാപനത്തിന് മുന്നില്‍ പൊലീസ് ജീപ്പ് കിടക്കുന്നതും പിന്നില്‍ സിനിമാക്കാരുടെ വാഹനം നിര്‍ത്തുന്നതും വാഹനം സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കയറ്റി ഇടുന്നതും തിരിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ഇത്രയും സമയത്തിനുള്ളില്‍ സിനിമ പ്രവര്‍ത്തകര്‍ ഉന്നയിച്ചത് പോലുള്ള' അതിക്രൂരമായ' സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പരക്കെ ഉയരുന്ന സംശയം.പൊലീസ് പിടിച്ചെടുത്ത വാഹനം തങ്ങള്‍ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട ശേഷമാണ് വിട്ടയച്ചതെന്നാണ് സിനിമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നത്
ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര പേരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. മൂന്ന് മിനിട്ട് സമയമെങ്കിലും പൊലീസിനോട് കാര്യങ്ങള്‍ വിശദമാക്കുന്നതിനായി നഷ്ടപ്പെട്ടിരിക്കുമെന്നുറപ്പാണ്. പിന്നെ വാഹനം പാര്‍ക്കിങ് ഗ്രൗണ്ടില്‍ കയറ്റി ഇട്ട് തിരിച്ചുപോകുന്നതുവരെയുള്ള മൂന്നര മിനിട്ട് സമയമാണ് അവശേഷിക്കുന്നത്. ഇത്തരത്തിലൊരുകാര്യം മറ്റൊരാളെ ധരിപ്പിക്കുന്നതിന് പോലും ഇത്രയും സമയം കൊണ്ട് സാധിക്കുമോ എന്നകാര്യത്തിലും പരക്കെ സംശയമുയരുന്നുണ്ട്. ഇതോടെ ഈ സം ഭവം അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പബഌസിറ്റിക്കായി വളച്ചൊടിച്ചതായുള്ള സംശയം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഏതായാലും സംഘത്തിനെതിരെ കൂടുതല്‍ തെളിവുകളുമായി മുന്നോട്ട് പോയി കേസ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























