സി പി ഐ നേതൃത്വം മൂന്നാറിൽ മുട്ട് മടക്കി ..മൂന്നാറിൽ അനധികൃതമായി കയ്യേറിയത് സർക്കാർ ഏറ്റെടുക്കില്ല ... നിയമവിരുദ്ധമായി നിർമിച്ച റിസോർട്ടുകൾ പൊളിക്കില്ല ..

2006-ലെ വി.എസ്. സര്‍ക്കാര്‍ വളരെ ആഘോഷത്തോടെയാണ് അനധികൃത നിർമ്മാണങ്ങൾ പൊളിച്ചടുക്കിയത്. എന്നാൽ ഇപ്പോൾ സി പി എം നേതൃത്വം അധികാരത്തിൽ വന്നപ്പോൾ പഴയതെല്ലാം മറന്നു. നിയമവിരുദ്ധമായി നിർമ്മിച്ച റിസോർട്ടുകളൊന്നും പൊളിക്കില്ല. കയ്യേറ്റഭൂമി സർക്കാർ ഏറ്റെടുക്കുന്നുമില്ല. ഇനി അനധികൃത നിർമ്മാണം ഉണ്ടാകാതെ നോക്കിയാൽ മതി. ഇതാണ് റവന്യു വകുപ്പിന്റെ തീരുമാനം.
റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. അനധികൃത നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍നിന്ന് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനങ്ങളും നിര്‍മാണ സാമഗ്രികളും പിടിച്ചിരുന്നു. എന്നാൽ സി പി എം ,സി പി ഐ ലെ പ്രാദേശിക നേതാക്കൾ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതാണ് കർശന നടപടികൾ വേണ്ടെന്നു വെക്കാനുള്ള തീരുമാനത്തിന് പിന്നിൽ.
വി.എസ്. സര്‍ക്കാരിന്റെകാലത്ത് റിസോര്‍ട്ടുകള്‍ പൊളിച്ച് ഒടുവില്‍ സി.പി.ഐ. ഓഫീസിനുനേരെയും തിരിഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു പൊളിച്ചടുക്കല്‍ പൊതുജനം സ്വീകരിക്കുമോ എന്ന ഭയവും സി പി ഐ ക്കുണ്ട്.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ തുടര്‍ന്നും ശക്തമായ നടപടിയായിരിക്കും റവന്യൂ അധികൃതര്‍ സ്വീകരിക്കുക. പാറ, മണ്ണ് ഖനനത്തിനും അനുമതി നല്‍കില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനും റവന്യൂവകുപ്പിന്റെ പിന്തുണയുണ്ട്.
പ്രാദേശിക നേതൃത്വത്തിനുമുന്നിൽ റവന്യു വകുപ്പ് മുട്ടുകുത്തുന്നതോടെ ഇതുവരെയുള്ള കയ്യേറ്റങ്ങളെല്ലാം നിയമ വിധേയമാകും. കെട്ടിടങ്ങളും റിസോർട്ടുകളുമെല്ലാം അങ്ങിനെ തന്നെ നിൽക്കും. കയ്യേറ്റക്കാരെ സഹായിക്കാൻ സർക്കാരിന് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും?
https://www.facebook.com/Malayalivartha
























