ലൈംഗിക ഫോണ്‍ സംഭാഷണം; പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്

കേരളത്തെ നടുക്കുന്ന രീതിയില്‍ 'മംഗളം ടെലിവിഷന്‍' പുറത്തു വിട്ടിട്ടുള്ള ഓഡിയോ ക്ലിപ്പിലെ ശബ്ദം മന്ത്രി എ.കെ ശശീന്ദ്രന്റേതു തന്നെ. 'ഞാന്‍ ഇപ്പോള്‍ ഗോവയിലാണ്. ഞാന്‍ വിചാരിക്കുവായിരുന്നു എന്റെ പെണ്ണ് എന്താ എന്നെ വിളിക്കാത്തതെന്ന്' എന്നു തുടങ്ങുന്ന സംഭാഷണം മുന്നോട്ടു നീങ്ങുമ്പോള്‍ തികച്ചും അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലാണ് എത്തി നില്‍ക്കുന്നത്. മന്ത്രി എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും എത്രയും വേഗം രാജിവെച്ച് പുറത്തു പോകണമെന്നും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു
ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷന്‍' പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രന്‍ മാറും.
https://www.facebook.com/Malayalivartha
























