ശരിയാക്കിയിടത്തോളും മതിയേ... പീഡന വീരനെ പുറത്താക്കൂ മുഖ്യാ...മുഖ്യനും മന്ത്രിക്കും ട്രോള്‍ മഴ നല്‍കി സോഷ്യല്‍ മീഡിയ

കേരള സമൂഹത്തെ കാര്‍ന്നു തിന്നുന്ന പീഡന വീരന്‍മാരെ തുറങ്കിലടക്കുന്നതിന് പകരം അവര്‍ക്ക് ഒത്താശ പാടുന്ന സര്‍ക്കരാണ് ഇടതുപക്ഷമെന്ന് സോഷ്യല്‍ മീഡിയ. സ്വന്തം മന്ത്രിസഭയിലെ മന്ത്രി ലൈംഗിക ആരോപണത്തില്‍ പെട്ടിട്ടും തണുപ്പന്‍ നിലപാടാണ് മുഖ്യനെന്നാണ് പ്രധാന വിമര്‍ശനം. ഇന്നലെ മുഖ്യനെ വിമര്‍ശിക്കുന്ന ട്രോളുകാരെ അകത്താക്കുമെന്ന പോലീസിന്റെ നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.
അടുത്ത വിക്കറ്റും വീണുവെന്ന ട്രോളാണ് പ്രധാനമായും കറങ്ങുന്നത്. നാറിയവനെ ചുമന്നാല്‍ സര്‍ക്കാരും നാറുമെന്നാണ് മറ്റൊരു പ്രധാന ട്രോള്‍. എല്ലാം ശരിയാക്കാനെത്തിയിട്ട് കേരളത്തെ ശരിയാക്കുന്ന അവസ്ഥയാണ് അരങ്ങേറുന്നതെന്നും ട്രോളുണ്ട്. അതിന് പിന്നലെ സംഭവത്തില്‍ ഇന്നൊരു അറസ്റ്റ് കൂടി എത്തിയതോടെ കാര്യങ്ങള്‍ കത്തിപ്പടരുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീര്‍ത്തികരമായ രീതിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശിയാണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് 17കാരനെതിരെ പൊലീസ് നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളെയും അതിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. കുറിപ്പ് വിവാദമായതോടെ വിതുര സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ റാഷിദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ 17കാരന്‍ മുമ്പും സമാനരീതിയില്‍ പ്രമുഖരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഏതായാലും സംഭവം എല്ലാ അര്‍ത്ഥത്തിലും കത്തിപ്പടരുകയാണ്.
മുഖ്യനെ ട്രോളിയാല്‍ അകത്താക്കുമെന്ന് പോലീസിന്റെ നോട്ടീസ്. മുഖ്യനെയല്ല പ്രധാന മന്ത്രിയെയും ട്രോളുമെന്ന് സോഷ്യല്‍ മീഡിയ. അസഹിഷ്ണുതാ വാദം ഉയര്‍ത്തിവിട്ടവര്‍ സ്വയം അസ്വസ്ഥരാകുന്നത് കഷ്ടം തന്നെയെന്നും വാദങ്ങളുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണ സ്വാതന്ത്ര്യം നിഷേധിച്ചതിന് പിന്നാലെ ട്രോളുകള്‍ക്കെതിരേയും നിലപാട് കടുപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കളിയാക്കുന്ന ട്രോളിങ് സൈറ്റുകളാണ് പ്രധാന ലക്ഷ്യം. ഇവര്‍ക്ക് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തിയാല്‍ കര്‍ശനമായ നടപടിയെന്ന മുന്നറിയിപ്പാണ് സൈബര്‍ സെല്‍ നല്‍കുന്നത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. കേരളാ പൊലീസ് ആക്ടും ഐപിസിയും അനുസരിച്ചും ട്രോളുകള്‍ കുറ്റകരമാണത്രേ. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോളുകള്‍ ഉടന്‍ നീക്കണമെന്നാണ് ആവശ്യം. ഭാവിയില്‍ ഇത്തരം പോസ്റ്റുകള്‍ നടത്തരുത്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നതിനെ ഗൗരവത്തോടെ കാണുമെന്നാണഅ ഹൈടെക് ക്രം എന്‍ക്വയറി സെല്ലിന്റെ നിലപാട്. ഇന്നത്തെ സംഭവങ്ങളെല്ലാം കൂടിയാകുമ്പോള്‍ ട്രോളുകാര്‍ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണ് എല്ലാം ശുഭം. മന്ത്രി രാജിവെക്കുന്നതെപ്പോഴെന്ന ട്രോളാണ് ഇപ്പോള്‍ വൈറല്‍.
https://www.facebook.com/Malayalivartha
























